സംസ്ഥാന സ്കൂൾ കലോത്സവം; തീം സോങ് പൊറ്റശ്ശേരിയിൽനിന്ന്
text_fieldsതൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീം സോങ്ങ് തയാറാക്കിയ
പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വി. പ്രഫുൽ ദാസും സഹപാഠികളും
കാഞ്ഞിരപ്പുഴ: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീം സോങ്ങ് തയാറാക്കിയത് പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നിന്നാണ് പൊറ്റശ്ശേരി സ്കൂളിലെ പാട്ട് പ്രമേയഗാനമായി തെരഞ്ഞെടുത്തത്. രചനയും സംഗീതവും ആലാപനവും സ്കൂളിലെ വിദ്യാർഥികളാണ്.
സംസ്ഥാന കായികമേളക്ക് തീം സോങ് രചിച്ച പ്ലസ് ടു വിദ്യാർഥിയും പൊറ്റശ്ശേരി സ്കൂൾ പാർലമെൻറ് ചെയർമാനുമായ വി. പ്രഫുൽ ദാസാണ് കലോത്സവത്തിനും പ്രമേയഗാനം എഴുതിയത്. ഹൃദ്യ കൃഷ്ണ, വി.കെ. അക്ഷയ് എന്നിവരാണ് ഈണം പകർന്നത്. പി.കെ. മുഹമ്മദ് ഫായിസ്, ഹൃദ്യ കൃഷ്ണ, എ. സൂരജ് ചന്ദ്രൻ, ആബേൽ ബിനോയ്, ജോയൽ മൈക്കിൾ, കെ. ലക്ഷ്മിക, കെ. ഗാഥ കൃഷ്ണ, സി.പി. വിഷ്ണുദത്ത് സി.പി എന്നിവരാണ് ആമുഖഗാനം പാടിയത്.
ഗ്രാമപ്രദേശത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ഈ നേട്ടം നാടിനാകെ അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി. സബിത, പി.ടി.എ പ്രസിഡൻ്റ് പി. ജയരാജൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

