എ.പി. തോമസ് ദൃശ്യപ്രതിഭ പുരസ്കാരത്തിന് എന്‍ട്രി ക്ഷണിച്ചു
text_fieldsചാലക്കുടി: ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന എ.പി. തോമസിെൻറ ഓർമക്ക് ചാലക്കുടി പ്രസ് ക്ലബ് നൽകുന്ന ദൃശ്യപ്രതിഭ പുരസ്കാരത്തിന് എന്‍ട്രി ക്ഷണിച്ചു. 5000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മൂന്ന് ഫോട്ടോഗ്രാഫുകള്‍ക്ക് പ്രോത്സാഹനമായി പ്രശസ്തി പത്രവും 1000 രൂപയും നല്‍കും. 'ആകാശക്കാഴ്ചകള്‍' എന്നതാണ് ഇത്തവണത്തെ മത്സരവിഷയം. ഒരാള്‍ക്ക് രണ്ട് ചിത്രം അയക്കാം.
12 X18 സൈസിലുള്ള പ്രിൻറുകള്‍ ഈമാസം 30നകം കണ്‍വീനര്‍, എ.പി. തോമസ് ദൃശ്യപ്രതിഭ പുരസ്കാരം-2021, ചാലക്കുടി പ്രസ് ക്ലബ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, ചാലക്കുടി എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. ഫോൺ: 9847532721.

