Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറുകാട് പുരസ്കാരം സുരേഷ് ബാബു ശ്രീസ്ഥക്ക്
text_fieldsbookmark_border
സുരേഷ്
ബാബു ശ്രീസ്ഥ
മലപ്പുറം: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ അർഹനായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരിവെള്ളൂർ മുരളി ചെയർമാനും ശ്രീജ ആറങ്ങോട്ടുകര, എം.കെ. മനോഹരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം പെരിന്തൽമണ്ണ അർബൻ ബാങ്കാണ് സ്പോൺസർ ചെയ്യുന്നത്. ഒക്ടോബർ 28ന് വൈകീട്ട് നാലിന് വടകര കുട്ടോത്ത് നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ വി. ശശികുമാർ, മാനേജിങ് ട്രസ്റ്റി സി. വാസുദേവൻ, സെക്രട്ടറി കെ. മൊയ്തുട്ടി, വേണു പാലൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

