ഇൻഡോ അറബ് കൗൺസിൽ പുരസ്കാരം ശ്രീധരൻ പിള്ളക്ക് സമ്മാനിച്ചു
text_fieldsശ്രീധരൻ പിള്ള
പനാജി: സാഹിത്യ, സാംസ്കാരിക മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പുരസ്കാരം നൽകി ആദരിച്ചു.
ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഇൻഡോ അറബ് ഗ്ലോബൽ പ്രസിഡന്റ് എം.വി. കുഞ്ഞാമു, ഗോവ ചാപ്റ്റർ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ മെൻഡാസ്, മുംബൈ ചാപ്റ്റർ ചീഫ് ഓർഗനൈസർ സുനിൽ വിജയൻ, പ്രഫ. വർഗീസ് മാത്യു, കോയട്ടി മാളിയേക്കൽ, പ്രദീപ് രാമൻ, ദിനൽ ആനന്ദ്, രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

