ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; രഘുനാഥ് പലേരി, മോബിന് മോഹൻ, സുധാകരന് രാമന്തളി എന്നിവർ മറ്റു പുരസ്കാര ജേതാക്കൾ
text_fieldsജോർജ് ഓണക്കൂർ, രഘുനാഥ് പലേരി, മോബിന് മോഹൻ, സുധാകരന് രാമന്തളി
ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്. 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം പിന്നീട് വിതരണം ചെയ്യും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ രഘുനാഥ് പലേരി കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായി. 'അവര്‍ മൂവരും ഒരു മഴവില്ലും' നോവലാണ് തിരഞ്ഞെടുത്തത്. ജക്കരന്ത എന്ന നോവലിന് മോബിന് മോഹനാണ് യുവ പുരസ്കാരം. ചന്ദ്രശേഖര കമ്പാറിെൻറ കന്നട നോവലായ ശിഖസൂര്യ പരിഭാഷപ്പെടുത്തിയ സുധാകരന് രാമന്തളിക്കാണ് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം. ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് േജാർജ് ഓണക്കൂറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഹോദരന് അയ്യപ്പന് പുരസ്കാരം, കെ.സി.ബി.സി. അവാര്‍ഡ്, കേരളശ്രീ അവാര്‍ഡ്, തകഴി അവാര്‍ഡ്, കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ േജാർജ് ഓണക്കൂർ നേടിയിട്ടുണ്ട്.
കെ.ജി. പൗലോസ്, ജി. മധുസൂദനന്, പി.കെ. ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് രഘുനാഥ് പലേരിയെ 50,000 രൂപയും ഫലകവും അടങ്ങുന്ന ബാലസാഹിത്യ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇടുക്കി സ്വദേശിയാണ് മോബിൽ മോഹൻ. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് യുവ പുരസ്കാരം.
നോവല്‍ വിഭാഗത്തില്‍ അനുരാധ ശര്‍മ (അസമീസ്), നമിത ഗോഖലെ (ഇംഗ്ലീഷ്) എന്നിവര്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. കവിത വിഭാഗത്തില്‍ മൗദായ് ഗഹായ് (ബോഡോ), സഞ്ജീവ് വേരെങ്കര് (കൊങ്കണി), ഋഷികേശ് മല്ലിക് (ഒഡിയ), മീതേഷ് നിര്‍മോഹി (രാജസ്ഥാനി), വിന്ധേശ്വരി പ്രസാദ് മിഷര്‍ വിനയ് (സംസ്കൃതം), അര്ജുന് ചാവ്ല (സിന്ധി), ഗോരതി വെങ്കണ്ണ (തെലുങ്ക്) എന്നിവര്‍ക്കാണ് പുരസ്കാരം. ചെറുകഥ വിഭാഗത്തില്‍ രാജ് രാഹി (ഡോഗ്രി), കിരണ്‍ ഗൗരവ് (മറാത്തി), ഖാലിദ് ഹുസൈന് (പഞ്ചാബി), നിരഞ്ജന് ഹന്‍സ്ദ (സന്താളി), അംബയ് (തമിഴ്) എന്നിവര്‍ക്കാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

