രാം വിലാസ് പാസ്വാൻ പുരസ്കാരം എം.എ. യൂസുഫലിക്ക്
text_fieldsഎം.എ. യൂസുഫലി
കോഴിക്കോട്: രാം വിലാസ് പാസ്വാൻ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പ്രഥമ ജീവകാരുണ്യ പുരസ്കാരത്തിന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി അർഹനായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമെന്യേയുള്ള പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ അവാർഡിനർഹമാക്കിയത്.
ഡിസംബർ 11ന് വൈകീട്ട് മൂന്നിന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ പാസ്വാന്റെ സഹോദരനും കേന്ദ്രമന്ത്രിയുമായ പശുപതികുമാർ പാരസ് പുരസ്കാരം സമ്മാനിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് എം. മെഹബൂബ്, മുഹമ്മദ് ഇഖ്ബാൽ ഖാൻ, കെ.സി. അഭിലാഷ്, രാജൻ ചൈത്രം, കാളക്കണ്ടി അരുൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

