Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രഫ. എം.കെ. സാനു മാസ്റ്റർ പുരസ്കാരം എം.ടിക്ക്
text_fieldsbookmark_border
കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പ്രഫ. എം.കെ. സാനു മാസ്റ്റർ പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക്. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് പ്രഫ. എം.കെ. സാനു വാർത്തസമ്മേളനത്തിൽ പറഞ്ഞു. 13ന് വൈകീട്ട് ഏഴിന് അമൃത ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
എം.കെ. സാനു രചിച്ച ‘മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. അവാർഡ് നിർണയ സമിതി കൺവീനർ രഞ്ജിത് എസ്. ഭദ്രൻ, സദാശിവ കൃഷ്ണ, ശശി കളരിയേൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story

