‘നിറവ്’ പ്രതിഭ പുരസ്കാരം ഇന്ദ്രൻസിന്
text_fieldsഇന്ദ്രൻസ്
ചാലക്കുടി: ആറാമത് ‘നിറവ്’ പ്രതിഭ പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിനെ തെരഞ്ഞെടുത്തു. വിജയരാഘവപുരത്ത് നടക്കുന്ന നിറവ് ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് പ്രതിഭ പുരസ്കാരം നൽകുന്നത്. 25,000 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ വി.ആർ. പുരത്ത് നടക്കുന്ന നിറവ് ഗ്രാമോത്സവത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം നൽകും.
വാർത്തസമ്മേളനത്തിൽ സംവിധായകൻ പി. സുന്ദർദാസ്, യു.എസ്. അജയകുമാർ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, നിറവ് ചെയർമാൻ ഷിബു വാലപ്പൻ, ജന. കൺവീനർ ഷാജി മഠത്തിപറമ്പിൽ, ചീഫ് ഓർഗനൈസർ ആലീസ് ഷിബു എന്നിവർ അറിയിച്ചു.