Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ബി. ത്രിവിക്രമൻ പിള്ള സ്മാരക പുരസ്കാരം ചെറുന്നിയൂർ ജയപ്രസാദിന്
text_fieldsbookmark_border
ചെറുന്നിയൂർ ജയപ്രസാദ്
ആലപ്പുഴ: എൻ.ബി. ത്രിവിക്രമൻപിള്ള സ്മാരക സമഗ്ര പുരസ്കാരത്തിന് നാടക രചയിതാവ് ചെറുന്നിയൂർ ജയപ്രസാദ് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇതിനൊപ്പം 10,001രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പുന്നപ്ര ഗവ. ജെ.ബി സ്കൂളിന് നൽകും. ഈ മാസം 30ന് ഉച്ചക്ക് രണ്ടിന് പുന്നപ്ര ജെ.ബി സ്കൂൾ ഓഡിറ്റോറിയത്തിൽ അവാർഡുകൾ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ആലപ്പി ഋഷികേശ്, ജനറൽ സെക്രട്ടറി സുദർശനൻ വർണം, എസ്. യോഹന്നാൻ, ഡോ. ജി.സുദർശനൻ എന്നിവർ പങ്കെടുത്തു.
Next Story

