ദേശീയ യോഗാസന അവാർഡ് യോഗാചാര്യൻ പി. ഉണ്ണിരാമന്
text_fieldsപി. ഉണ്ണിരാമൻ
കോഴിക്കോട്: യോഗക്കുള്ള സമഗ്ര സംഭാവന മുൻനിർത്തി ദേശീയ യോഗാസന നാഷനൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് യോഗാചാര്യൻ പി. ഉണ്ണിരാമന് ലഭിച്ചു. കേന്ദ്ര സർക്കാർ യുവജന കായിക ക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷഷൻ അസോസിയേറ്റ് മെംബറുമായ യോഗാസന ഭാരതിന്റെ അവാർഡ് ലഭിക്കുന്ന ആദ്യമലയാളിയാണ്.
നാൽപതു വർഷത്തോളമായി ഇന്ത്യക്കകത്തും പുറത്തുമായി യോഗ പരിശീലിപ്പിക്കുന്ന ഉണ്ണിരാമൻ 12 ലക്ഷത്തോളം പേർക്ക് ഇതിനകം യോഗ പരിശീലനം നൽകിയിട്ടുണ്ട്. പതഞ്ജലി യോഗ റിസർച്ച് സെൻറർ സ്ഥാപക ഡയറക്ടറാണ്. യോഗാസന സ്പോർട്സ് അസോസിയേഷൻ കേരളയുടെ വൈസ് പ്രസിഡന്റുമാണ്. ഇന്ത്യയിലെ മുപ്പതോളം വരുന്ന കേന്ദ്ര- സംസ്ഥാനങ്ങളിൽനിന്നു മൂന്നുപേർക്കാണ് ഇത്തവണ അവാർഡ് നൽകിയത്. കക്കോടി സ്വദേശിയായ പി. ഉണ്ണിരാമൻ റിട്ടയേർഡ് അധ്യാപകനാണ്. യോഗ ടീച്ചറായ സൗദാമിനിയാണ് ഭാര്യ. മകൾ: സൗമ്യ.

