മാത്യു എം. കുഴിവേലി ബാലസാഹിത്യ പുരസ്കാരം എസ്. കമറുദ്ദീന്
text_fieldsഎസ്.കമറുദ്ദീൻ
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എസ്. കമറുദ്ദീന് വീണ്ടും ബാലസാഹിത്യ പുരസ്കാരം. ഫ്രീഡം 50 അധ്യാപകർക്കായി നടത്തിയ സാഹിത്യ മത്സരത്തിലാണ് ‘പറക്കാൻ കൊതിക്കുന്ന പക്ഷികൾ’ എന്ന ബാലസാഹിത്യ കൃതി മാത്യു എം.കുഴിവേലി പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുള്ള എസ്. കമറുദ്ദീന് കെ. തായാട്ട് ബാലസാഹിത്യ പുരസ്കാരം, പി. ഉസ്മാൻ സ്മാരക ബാലസാഹിത്യ പുരസ്കാരം എന്നിവ നേരത്തേ ലഭിച്ചിരുന്നു.
ഒക്ടോബർ രണ്ടിന് നാലിന് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫ്രീഡം 50 ചെയർമാൻ റസ്സൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു. കമറുദ്ദീൻ തിരുവനന്തപുരം അഴിക്കോട് സ്വദേശിയാണ്.