കർമശ്രേഷ്ഠ പുരസ്കാരം സന്തോഷ് പി. ചോമ്പാലക്ക്
text_fieldsസന്തോഷ് പി.
ചോമ്പാല
വടകര: ഉത്തര കേരള കവിത സാഹിത്യവേദിയുടെ കർമശ്രേഷ്ഠ പുരസ്കാരം സന്തോഷ് പി. ചോമ്പാലക്ക്. ആയുർവേദ ചികിത്സ രംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഞായറാഴ്ച ഉച്ചക്ക് 2.30ന് മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പുരസ്കാരം നൽകും. പരിപാടിയോടനുബന്ധിച്ച് കവി. പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണവും ആയുർവേദ പ്രഭാഷണവും നടക്കും. വാർത്തസമ്മേളനത്തിൽ സോമൻ മാഹി, സൗമി മട്ടന്നൂർ, വിമല നാരായണൻ മുക്കാളി തുടങ്ങിയവർ സംബന്ധിച്ചു.

