Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ. പൊന്ന്യം പുരസ്കാരം...

കെ. പൊന്ന്യം പുരസ്കാരം ടി.പി. വേണുഗോപാലിന്

text_fields
bookmark_border
tp venugopal
cancel
camera_alt

ടി.പി.

വേണുഗോപാൽ

ത​ല​ശ്ശേ​രി: എ​ഴു​ത്തു​കാ​ര​ൻ കെ. ​പൊ​ന്ന്യ​ത്തി​ന്റെ പേ​രി​ൽ പൊ​ന്ന്യം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ചെ​റു​ക​ഥ പു​ര​സ്കാ​ര​ത്തി​ന് ടി.​പി വേ​ണു​ഗോ​പാ​ലി​ന്റെ ' തു​ന്ന​ൽ​ക്കാ​ര​ൻ ' എ​ന്ന ചെ​റു​ക​ഥ സ​മാ​ഹാ​രം അ​ർ​ഹ​മാ​യി. 25,000 രൂ​പ​യും പൊ​ന്ന്യം ച​ന്ദ്ര​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഒ​ക്ടോ​ബ​ർ മാ​സം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ക്കും. സാ​ഹി​ത്യ നി​രൂ​പ​ക​രാ​യ കെ.​എ​സ്. ര​വി​കു​മാ​ർ, ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ വേ​ണു​ഗോ​പാ​ൽ 20 പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​പ്പി​നി​ശ്ശേ​രി ഇ.​എം.​എ​സ് സ്മാ​ര​ക ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ലും എ​സ്.​എ​സ്.​എ ക​ണ്ണൂ​ർ ജി​ല്ല മു​ൻ പ്രോ​ജ​ക്ട് ഓ​ഫി​സ​റു​മാ​ണ്. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ. ​സു​ഗീ​ഷ്, സെ​ക്ര​ട്ട​റി കെ.​ആ​ർ. ര​ത്നാ​ക​ര​ൻ, ഡ​യ​റ​ക്ട​ർ കെ. ​മോ​ഹ​ന​ൻ, കെ. ​പൊ​ന്ന്യം സ്മാ​ര​ക സ​മി​തി ക​ൺ​വീ​ന​ർ പൊ​ന്ന്യം ച​ന്ദ്ര​ൻ, മെം​ബ​ർ അ​ഡ്വ.​കെ.​കെ. ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur newsAwardTP Venugopal
News Summary - K Ponnyam award to TP Venugopal
Next Story