Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഗോള മാധ്യമ പുസ്തക പുരസ്കാരം ജോസി ജോസഫിന്
text_fieldsbookmark_border
തിരുവനന്തപുരം: കേരളീയരായ മാധ്യമപ്രവർത്തകരുടെ മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്കാരത്തിന് ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’ (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി.
50,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ച് 25ന് എറണാകുളത്ത് അന്തർദേശീയ മാധ്യമോത്സവ വേദിയിൽ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. തോമസ് ജേക്കബ്, എൻ.ഇ. സുധീർ, ഡോ. മീന ടി. പിള്ള എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജോസി ജോസഫിന്റെ പുസ്തകം നീതി വ്യവസ്ഥക്കുവേണ്ടിയുള്ള ശബ്ദമാണെന്ന് ജൂറി വിലയിരുത്തി.
Next Story

