സ്വപ്നമുറങ്ങുന്ന നാട്
text_fieldsമരവിച്ചു, തനു തരിച്ചു
മരണമെത്തിയെന്നുറച്ചു
അഗ്നി തിങ്ങി, ദൃഷ്ടി മങ്ങി
അംഗവിഹീനർ വിങ്ങി
പ്രകമ്പനങ്ങൾ ഭീതിതം
സ്ഫോടനങ്ങൾ ചുറ്റിലും
നിലം പൊത്തുന്നു സൗധങ്ങൾ
നിലവിളിക്കുന്നു ജീവനങ്ങൾ
തകർന്നടിഞ്ഞു സർവ്വം
ചിറകോടിഞ്ഞു ഗർവ്വം
നിർജ്ജീവമെൻ പ്രജ്ഞ
നിശ്ചലമെൻ മേനിയും
പരതുന്ന സേവകർ
പ്രാകിക്കരയുന്ന സ്വന്തങ്ങൾ
പ്രാണൻ്റെ തുടിപ്പിനായ്
പ്രലപിക്കുന്ന ബന്ധങ്ങൾ
മാഞ്ഞു പോയ്, മറഞ്ഞുപോയ്
കനവെല്ലാം പൊലിഞ്ഞുപോയ്
ചുടുനിണത്തിൻ നനവിൽ
നിനവെല്ലാം അലിഞ്ഞുപോയ്
തച്ചുടച്ച സ്ഫടികം പോൽ
തകർന്നുടഞ്ഞാവാസമൊന്നായ്
അന്നം യാചിക്കും ശൈശവം
കുത്തിനോവിക്കുന്നു നെഞ്ചകം
ഇനി വിതയ്ക്കല്ലെ തീഗോളം
ഉൻമൂലനമരുതേ കേഴുന്നു
സഹജർ വസിക്കട്ടെ ശാന്തരായ്
ബഹുസ്വരത പുലരട്ടെ
താരകമായ്, ധൂമകേതുവായ്
ആദൃശ്യനാമാത്മാവായ്
എന്നെന്നും കാണട്ടെ ഞാൻ
എൻ സ്വപ്നമുറങ്ങും നാടിനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

