Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകല ജീവിക്കട്ടെ,...

കല ജീവിക്കട്ടെ, കുട്ടികളും

text_fields
bookmark_border
കല ജീവിക്കട്ടെ, കുട്ടികളും
cancel
camera_alt

ഡോ. ​ര​തീ​ഷ്​ ബാ​ബുവും സ​ന്ധ്യ​ മ​നോ​ജും - ചിത്രം: പി.ബി. ബിജു

വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരെ കൂട്ടിയിണക്കുന്ന ഏറ്റവും ഉറപ്പുള്ള കണ്ണിയാണ് ഡോ. രതീഷ് ബാബു. നാൽപതോളം അവാർഡുകൾ, രാജ്യത്തിനകത്തും പുറത്തുമായി 1800ഓളം പ്രമുഖ വേദികളിൽ നൃത്താവതരണം, വർഷംതോറും നടന്നുവരുന്ന 12 ദേശീയ-അന്തർദേശീയ നൃത്തോത്സവത്തിന്‍റെ സംഘാടകൻ, ആയിരക്കണക്കിന് നൃത്തവിദ്യാർഥികളുടെയും നിരവധി നൃത്താധ്യാപകരുടെയും ഗുരു... ഏറെ വർഷങ്ങളായി ഛത്തിസ്ഗഢിൽ താമസമാക്കിയ മലയാളി ഡോ. രതീഷ് ബാബു ഇന്ന് നൃത്തലോകത്തെ വിസ്മയംതന്നെയാണ്. നർത്തകി സന്ധ്യ മനോജുമായി ജുഗൽബന്തിക്ക് തിരുവനന്തപുരത്തെത്തിയ ഡോ. രതീഷ് ബാബു സംസാരിക്കുന്നു.

പുതിയ കലാകാരന്മാരോട്

സദസ്സിനെ ആഹ്ലാദിപ്പിക്കാൻ കഴിയുമ്പോഴാണ് കലാകാരൻ വളരുന്നതും അംഗീകരിക്കപ്പെടുന്നതും. സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിൽ മാർക്കിടുന്ന ജഡ്ജസിന്‍റെ തീരുമാനങ്ങളിൽ കലയും കലാകാരനും തടഞ്ഞുവീഴുന്നതാണ് ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നത്. സ്കൂൾ കലോത്സവത്തിൽ മാത്രം ലക്ഷ്യംവെക്കുന്നതിനാൽ കലോത്സവം കഴിയുന്നതോടെ കുട്ടികൾ രംഗത്തുനിന്ന് ഔട്ടാകുകയാണ്. അപൂർവം ചിലർ മാത്രമാണ് കലകളെ കൊണ്ടുനടക്കുന്നത്. കല ഒരിക്കലും സ്കൂൾ കലോത്സവത്തിന് മാത്രമാകരുത്. അതു മാത്രമാണ് ലക്ഷ്യമെന്ന നിലയിലേക്ക് കുറച്ചല്ല, ഏറെപേർ എത്തിയിട്ടുണ്ട്. കല കുട്ടികളിൽനിന്ന് അകലരുത്. കലോത്സവ വേദിയിലേക്കു മാത്രം വിദ്യാർഥികളെ തയാറാക്കുന്ന രീതി മാറണം.

കലോത്സവവും സാമ്പത്തിക ബാധ്യതയും

കുട്ടികൾക്ക് കലകൊണ്ടുള്ള ഉപകാരം ഭാവിയിൽ കിട്ടണമെങ്കിൽ, ഒരു അഭിമാനബോധം ഉള്ളിൽ സൃഷ്ടിക്കണമെങ്കിൽ വൻ പണംചെലവഴിച്ചുള്ള മത്സരങ്ങൾ അവസാനിപ്പിക്കണം. ലക്ഷങ്ങൾ എറിയാൻ കഴിയാത്ത ടാലന്‍റഡായ സാധാരണ കുടുംബത്തിലെ കുട്ടികൾ പലപ്പോഴും തിരശ്ശീലക്ക് പിന്നിലേക്ക് തഴയപ്പെടുന്നു. ഇത് മാറിയേ തീരൂ, ഇല്ലെങ്കിൽ കലയും കലാകാരനും ജനകീയമല്ലാതാകില്ലേ? കോമ്പിറ്റേഷൻ വേദിയല്ല, പെർഫോമിങ് വേദിയാണ് വേണ്ടത്. യൗവനക്കാരുടെ വേദിയായ സ്കൂൾ കലോത്സവത്തിന് പരിഷ്കരണം വേണമെന്ന് അഭിപ്രായമുണ്ട്. നിലവിലെ സ്കൂൾ കലോത്സവം നിലച്ചുപോയാൽ കേരളത്തിന്‍റെ പല തനതു കലാരൂപങ്ങളും മണ്ണടിയും. കേലാത്സവത്തിൽ ഉൾപ്പെടുത്തിയതുകൊണ്ടാണ് അത് അതിജീവിക്കുന്നത് മറിച്ച്, പല സംഘകലകളും വേരറ്റുപോകും. മാർഗം കളിയും ഒപ്പനയും കോൽക്കളിയും ദഫ്മുട്ടും, പരിചമുട്ടുമെല്ലാം ഇന്നും തെഴുത്ത് വളരുന്നതിന് സ്കൂൾ കലോത്സവം ഏറെ സംഭാവന നൽകുന്നുണ്ട്. ഊണും ഉറക്കവും ഒഴിച്ച് നാലഞ്ചു ദിവസങ്ങൾ മത്സരാർഥികൾക്കു പുറമെ പതിനായിരങ്ങൾ കലാലോകത്തുതന്നെ ഒഴുകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമല്ലേ. രാജ്യത്തല്ല, നമ്മുടെ വൻകരയിൽതന്നെ. കലക്കുവേണ്ടി ഇത്രയും പേർ ഒരുമിക്കുന്നതാണ് അത്ഭുതം. അതു സമർപ്പണം കൊണ്ടുമാത്രമാണ്. അതിന്‍റെ ഗുണം കുട്ടികളിൽ നിലനിർത്താനുംകൂടി കഴിയുമ്പോഴാണ് അത് ലക്ഷ്യവേധിയാകുകയുള്ളൂ.

കലകളിൽ ഡെപ്ത് ഇല്ലാതാകുന്നോ?

പൂർണമായിട്ടല്ലെങ്കിലും ഏറെപേർക്കും ഡെപ്ത്തില്ലാതായി പോകുന്നുണ്ട് എന്നു തന്നെ പറയാം. മത്സരത്തിനുമാത്രമുള്ള, കുറച്ച് മാസങ്ങൾ കൊണ്ടു മാത്രമുള്ള ഐറ്റം പഠനം കുട്ടികൾക്ക് ഭാവിയിൽ ഏറെ ഉപകാരപ്പെടുന്നില്ല. ആധികാരികമായി പഠിച്ച് പെർഫോം ചെയ്യണം. കുട്ടികളുടെ പ്രായത്തിനും താൽപര്യത്തിനുമനുസരിച്ചുള്ള സബ്ജക്ട് കൊടുക്കണം. മനുഷ്യായുസ്സ് മുഴുവൻ പഠിച്ചാലും തീരാത്തതിനെ കാപ്സ്യൂൾ പരുവത്തിലേക്ക് മാറ്റുകയാണ്. അതുകൊണ്ടുതന്നെയാണ് കലോത്സവത്തിനുശേഷം അത് കലാകാരന്മാരിൽ നിന്നും കലാകാരികളിൽനിന്നും അവരറിയാതെ തന്നെ കൊഴിഞ്ഞുപോകുന്നത്. കല ഒരിക്കലും നഷ്ടമല്ല, പക്ഷേ, നമ്മളിലെ പലർക്കും അതിനെ പ്രഫഷനായി കാണാൻ മടിയാണ്. ഇത്രമാത്രം ഓപർച്യുനിറ്റി ഉള്ളത് വേറെ എവിടെയാ? പെർഫോമിങ് ആർട്സ് മറ്റു സബ്ജക്ട് പോലെ തന്നെയാണ്. മറ്റു പല സംസ്ഥാനങ്ങളിലും അഞ്ചാം ക്ലാസ് മുതൽ ഒരു വിഷയമാണിത്, കണക്കും സയൻസും മറ്റും പോലെ. പഠിക്കാൻ ഒരുപക്ഷേ അത്ര താൽപര്യമില്ലാത്തവർ കായിക മത്സരങ്ങളിലും മറ്റും ശോഭിക്കുന്നതുപോലെ കലാവിദ്യാർഥികളും ശോഭിക്കുന്നുണ്ട്. അവർ ഒരിക്കലും വേസ്റ്റ് ആകുന്നില്ല.

കലാപഠനം കേരളത്തിൽ

പത്തു വയസ്സുമുതൽ കലാ വിദ്യാർഥികൾക്ക് സ്കോളർഷിപ് ഉണ്ടെന്ന കാര്യം കേരളത്തിലെ എത്ര വിദ്യാർഥികൾക്കറിയാം. 10-14 വയസ്സുവരെയുള്ള ജുനിയർ സ്കോളർഷിപ്് മാസത്തിൽ 16,000 രൂപയാണ്. 18-25 വരെയുള്ള സീനിയർ സ്കോളർഷിപ് 5000 രൂപയാണ്. 25-40 വരെ ജൂനിയർ ഫെലോഷിപ് 10,000 രൂപയാണ്.40-60 വരെ സീനിയർ ഫെലോഷിപ് 20,000 രൂപയും. ഒരു രൂപപോലും കൈയിൽനിന്ന് എടുക്കാതെ ടാലന്‍റഡായ കുട്ടികൾക്ക് പഠിക്കാൻ സർക്കാർ സഹായം നൽകുന്നുണ്ട്. എത്രയെത്ര യൂനിവേഴ്സിറ്റികളാണ് ഡാൻസ് എജുക്കേഷന് പ്രാധാന്യം നൽകുന്നത്. വിദേശ രാജ്യങ്ങളിൽ പഠനത്തിനും പെർഫോമിങ്ങിനും അവസരം അനവധിയാണ്, നിർഭാഗ്യവശാൽ മലയാളികൾ തുലോം കുറവാണ്. കാരണം, ഐറ്റം പഠനം ലക്ഷ്യംവെച്ചുള്ള പരിശീലനമാണ് നമ്മുടെ കുട്ടികൾക്ക് നൽകുന്നത്. മറ്റൊരു സംസ്ഥാനത്തും കലാപഠനത്തിന് ഇത്ര ചെലവില്ല. ക്വാളിറ്റി കാരണം പറയാമെങ്കിലും മറ്റു പലതും കടന്നുകൂടിക്കഴിഞ്ഞു.

കല കുട്ടികൾക്ക് തിരിച്ചുകൊടുക്കണം

രക്ഷിതാക്കളുടെ പണച്ചെല് മാനിച്ച് മാത്രമല്ല പറയുന്നത്, മാറണം. ഭാവിയിലും കുട്ടികൾക്ക് കല ഉപകാരപ്പെടണം. കലയുടെ ധർമം നിറവേറണം. കലോത്സവ മത്സരം ജില്ലതലം വരെ മാത്രംമതിയാകും. ജില്ലതല മത്സര വിജയികൾക്ക് സംസ്ഥാനതലത്തിൽ കുറച്ചു ദിവസത്തെ വർക്േ ഷാപ്പുകൾ നടത്തൂ, മികവുറ്റവരെ പങ്കെടുപ്പിച്ചുള്ള വർക് ഷോപ്പിനുശേഷം പെർഫോമിങ് നടത്തൂ. വിവിധ ഫാക്കൽറ്റികളെ പരിചയപ്പെടാനുള്ള അവസരമെന്നതിലുപരി കല അവരറിയാതെ അവരിൽ കയറിക്കൂടും. വർക്ഷോപ്പിൽ മികച്ചവർക്ക് സ്കോളർഷിപ് ആകാം. വെറും ഗ്രേസ് മാർക്ക് കിട്ടുക എന്നത് കലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ പ്രയോജനമാകുന്നില്ല; കുട്ടികൾക്ക് കലകൊണ്ടുള്ള പ്രയോജനവും ദീർഘകാലം കിട്ടാതായിപോകുന്നു. രക്ഷിതാക്കളും പരിശീലകരും മത്സരാർഥികളായി മാറുന്നതാണ് ഇന്നത്തെ കലോൽത്സവത്തിന്‍റെ ഒരു പ്രശ്‌നം. കുട്ടികള്‍ക്കും കലകള്‍ക്കുംകൂടി അവസരം കിട്ടത്തക്ക രീതിയില്‍ കലോത്സവം മാറേണ്ടതുണ്ട്. കല കുട്ടികൾക്ക് തിരിച്ചുകൊടുക്കണം.

മലയാളികൾക്ക് പ്രോത്സാഹനം

ഞാൻ ആത്യന്തികമായി ഒരു കലാകാരനാണ്. എല്ലാ നർത്തകരെയും എനിക്ക് ഒരുപോലെയല്ലേ കാണാൻ കഴിയൂ. നോർത്ത് ഇന്ത്യയിലായതിനാൽ ഇപ്പോൾ എനിക്ക് ഏറെ സമയം കേരളത്തിൽ ചെലവഴിക്കാൻ പറ്റാറില്ല. എന്നിരുന്നാലും ടാലന്‍റഡായ, കഴിവുള്ളവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഞാൻ പരമാവധി ചെയ്യാറുണ്ട്. ഏതൊരു ഫെസ്റ്റ് നടത്തുമ്പോഴും നടക്കുമ്പോഴും പരമാവധി മലയാളികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്, അത് തീർത്തും കഴിവിന്‍റെ അടിസ്ഥാനത്തിലാണെന്നു മാത്രം. സർക്കാർ സ്കോളർഷിപ് ആയാലും എംപാനലായാലും യഥാസമയം വിദ്യാർഥികളെ അറിയിക്കാറുണ്ട്, അപേക്ഷിപ്പിക്കാറുമുണ്ട്. ഈ ആക്ഷേപം ഇനി അധികനാൾ നിലനിൽക്കില്ല. കാരണം, സർക്കാറിന്‍റെ സഹായത്തോടെ കേരളത്തിൽ ഒരു നൃത്തപഠന കേന്ദ്രം ഞങ്ങൾ ആരംഭിക്കാൻ പോവുകയാണ്. അന്തർദേശീയ തലത്തിലേക്ക് മലയാളി വിദ്യാർഥികളെ കൊണ്ടുവരാനുള്ള ശ്രമമാണ്. സാധാരണക്കാരന് അവസരമില്ലെന്ന ആക്ഷേപം ഇനി ഉണ്ടാവില്ല, താൽപര്യമുള്ളവർക്ക് അവസരങ്ങളുണ്ടാകും,തീർച്ച. പ്രമുഖ നർത്തകി സന്ധ്യ മനോജുമായി ധാരണയിലെത്തിക്കഴിഞ്ഞു. കൊച്ചി കേന്ദ്രീകരിച്ചാണ് കേന്ദ്രം ആരംഭിക്കുന്നത്. പ്രമുഖ നർത്തകരുമായെല്ലാം ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി, എല്ലാവരും അടിവരയിട്ടത് ഇത്തരെമാരു കേന്ദ്രത്തിന്‍റെ അനിവാര്യത തന്നെയായിരുന്നു.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr ratheesh babu
News Summary - story of dancer dr ratheesh babu
Next Story