സംസ്ഥാന കലാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
text_fieldsസംസ്ഥാന കഥകളി,പല്ലാവൂർ അപ്പുമാരാർ പുരസ്കാര ജേതാക്കൾക്കൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. രാജേഷ്‌കുമാർ പി, കലാമണ്ഡലം വിമല മേനോൻ, സാംസ്‌കാരിക വകുപ്പ്
അണ്ടർ സെക്രട്ടറി രാജി ആർ. പിള്ള എന്നിവർ സമീപം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2023, 2024 വർഷങ്ങളിലെ കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം എന്നിവ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. പത്മശ്രീ ജേതാവ് കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.
കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ശങ്കര വാരിയർ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ (കഥകളി പുരസ്‌കാരം), മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചോറ്റാനിക്കര വിജയൻ മാരാർ (പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം), കലാമണ്ഡലം ഗിരിജാദേവി, വിനീത നെടുങ്ങാടി (നൃത്ത നാട്യ പുരസ്‌കാരം) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി. രാജേഷ്‌കുമാർ, രവീന്ദ്രനാഥ്, ഡോ. വേണുഗോപാൽ, രാജി ആർ. പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

