Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺക്രീറ്റ് കഷ്ണമെന്ന് കരുതി; ആക്രിക്കടയിൽ കണ്ടെത്തിയത് ഇറ്റാലിയൻ ശിൽപകലയുടെ അപൂർവ ശേഷിപ്പ്

text_fields
bookmark_border
കോൺക്രീറ്റ് കഷ്ണമെന്ന് കരുതി; ആക്രിക്കടയിൽ കണ്ടെത്തിയത് ഇറ്റാലിയൻ ശിൽപകലയുടെ അപൂർവ ശേഷിപ്പ്
cancel

ഇറ്റാലിയൻ ശിൽപകലയിലെ വിസ്മയമായി കണക്കാക്കുന്ന നഷ്ടപ്പെട്ട കലാസൃഷ്ടി ഇംഗ്ലണ്ടിലെ ഒരു പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് കണ്ടെത്തി. റോമിലെ ലോകപ്രശസ്തമായ ട്രെവി ഫൗണ്ടനിലെ പ്രധാന ശിൽപങ്ങൾ നിർമിച്ച പിയെത്രോ ബ്രാച്ചിയുടെ 300 വർഷം പഴക്കമുള്ള ശിൽപമാണ് വിൽറ്റ്ഷയറിലെ ഒരു റിക്ലമേഷൻ യാർഡിൽ നിന്ന് വെറും 300 പൗണ്ടിന് കണ്ടെത്തിയത്.

68 സെന്റിമീറ്റർ ഉയരമുള്ള പോപ്പ് ക്ലെമന്റ് XII ന്റെ ഈ മാതൃകാ ശിൽപം ഒരു കളക്ടറാണ് ആകസ്മികമായി കണ്ടെത്തിയത്. ലൈക്കനും കറയും പിടിച്ച്, ഏതാണ്ട് കോൺക്രീറ്റ് പോലെ തോന്നിക്കുന്ന രീതിയിലായിരുന്നു ശിൽപത്തിന്റെ അവസ്ഥ. ഹാംഷെയറിലെ ആൻഡോവറിലുള്ള ഒരു മാനർ ഹൗസിന്റെ പൂന്തോട്ടത്തിൽ പതിറ്റാണ്ടുകളായി ഇത് കിടക്കുകയായിരുന്നുവെന്ന് ലേലക്കാരനായ മാർക്ക് യുവാൻ-റിച്ചാർഡ്‌സ് പറഞ്ഞു.

ഇത്തരം സാധനങ്ങൾ ഒരിക്കലും ഓപ്പൺ മാർക്കറ്റിൽ വരാറില്ല. അവസാനമായി ഇതുപോലൊന്ന് വന്നപ്പോൾ 1,70,000 പൗണ്ടിന് വിറ്റുപോയി. ഇത് എത്രക്ക് പോകുമെന്ന് ആർക്കും പറയാനാവില്ല. വൂളി ആൻഡ് വാലിസ് എന്ന സാലിസ്ബറി ആസ്ഥാനമായുള്ള ലേല സ്ഥാപനത്തിലെ വിദഗ്ധനായ മാർക്ക് പറഞ്ഞു. ഈ ശിൽപം അടുത്തയാഴ്ച, ഒക്ടോബർ 8 ന് ലേലത്തിന് വെക്കും. 5,000 മുതൽ 10,000 പൗണ്ട് വരെയാണ് ഇതിന് പ്രതീക്ഷിക്കുന്ന വില. എന്നാൽ വിദഗ്ധർ പറയുന്നത് ഇതിലും വലിയ തുകക്ക് ഇത് പോകാൻ സാധ്യതയുണ്ടെന്നാണ്.

18-ാം നൂറ്റാണ്ടിലെ റോമിലെ ഏറ്റവും പ്രമുഖനായ ശിൽപികളിൽ ഒരാളായിരുന്നു പിയെത്രോ ബ്രാച്ചി. റോമിലെ ട്രെവി ഫൗണ്ടനിന്റെ മധ്യഭാഗത്തുള്ള കൂറ്റൻ രൂപങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഏകദേശം 300 വർഷം മുൻപ്, റോമിലെ കാപ്പിറ്റോലൈനിലുള്ള പാലാസോ നുവോവോയുടെ ഗ്രേറ്റ് ഹാളിൽ സ്ഥാപിക്കാൻ വേണ്ടി നിർമിച്ച കൂറ്റൻ വെങ്കല ശിൽപത്തിന്റെ പ്രാഥമിക മാതൃകയായാണ് ഈ ചെറിയ മാർബിൾ മാതൃക ഉണ്ടാക്കിയത്.

എന്നാൽ 1798ൽ ആ വലിയ വെങ്കല ശിൽപം ഉരുക്കി നശിപ്പിക്കപ്പെട്ടു. അതോടെ ആ ശിൽപത്തെ കുറിച്ചുള്ള ഏക തെളിവ് ഒരു പഴയ കൊത്തുപണി ചിത്രം മാത്രമായിരുന്നു. ആ നഷ്ടപ്പെട്ട ശിൽപത്തിന്റെ ഏക അവശേഷിപ്പാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ മാതൃക. ‘ഇത് അസാധാരണമായ ഒരു അതിജീവനമാണ്, ഈ കണ്ടെത്തൽ അങ്ങേയറ്റം ആവേശകരമാണ്. ഇത് ശരിക്കും ഒരു മ്യൂസിയത്തിൽ തന്നെ എത്തേണ്ടതാണ്’ മാർക്ക് യുവാൻ-റിച്ചാർഡ്‌സ് പറഞ്ഞു.

ആൻഡോവറിലെ മാനർ ഹൗസിൽ നിന്നാണ് റിക്ലമേഷൻ യാർഡ് ഉടമകൾക്ക് ഈ ശിൽപം ലഭിച്ചത്. ‘ഇത് മനോഹരമായ വെളുത്ത മാർബിളിൽ ആയിരിക്കണം, പക്ഷേ ഇപ്പോൾ അത് കോൺക്രീറ്റ് പോലെ തോന്നുന്നു. ഇതിന്റെ ഉടമസ്ഥർ ഇതിനെ ഒരു നഷ്ടപ്പെട്ട മാസ്റ്റർപീസ് ആയി കണക്കാക്കിയിരുന്നില്ലെന്ന് തോന്നുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര കാലമായി കാലാവസ്ഥയേറ്റ് മോശം അവസ്ഥയിലായിട്ടും, കഴുകൻ കണ്ണുള്ള ഒരു കളക്ടർ അതിനെ തിരിച്ചറിഞ്ഞു. ഒരു ആക്രി കടയിൽ 300 പൗണ്ടിന് കിടന്ന ശിൽപം ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഒരു കലാ നിധിയായി മാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lost Trevi Fountain Masterpiece Found
Next Story