Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിനടിയിലെ മാർബിൾ ശിൽപങ്ങളിൽ ജീവികളും പുറ്റുകളും നിറയുന്നു; മണൽത്തട്ടിൽ രൂപപ്പെടുന്നത് കൃത്രിമ പുറ്റുകൾ

text_fields
bookmark_border
കടലിനടിയിലെ മാർബിൾ ശിൽപങ്ങളിൽ ജീവികളും പുറ്റുകളും നിറയുന്നു; മണൽത്തട്ടിൽ രൂപപ്പെടുന്നത് കൃത്രിമ പുറ്റുകൾ
cancel

ടസ്കാനി: ഇറ്റലിയിലെ ടസ്‌കാനിയിലുള്ള തലമോണ തീരത്ത് ബയാ ഡെൽ കാനോൺ എന്ന കടൽത്തട്ടിൽ സ്ഥാപിച്ച അഞ്ച് മാർബിൾ ശില്പങ്ങൾ ക്രമേണ അപൂർവ്വ ജീവിവർഗ്ഗങ്ങളുടെ വാസസ്ഥലവും കൃത്രിമ പുറ്റുകളുമായി മാറുന്നതായി ശാസ്ത്രീയ പഠനം. 'കാസ ഡെൽ പേച്ചി' എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ ശില്പങ്ങളെക്കുറിച്ച് സീന സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ഇവിടെ ശിൽപങ്ങൾ കൃത്രിമ പുറ്റുകളായി മാറുന്നു എന്ന് പറയുമ്പോൾ ശിൽപങ്ങൾ സ്വയം രൂപാന്തരപ്പെടുന്നു എന്നല്ല, മറിച്ച് ശിൽപങ്ങൾക്ക് മുകളിലും ചുറ്റും കടൽ ജീവികളും പുറ്റുകളും വളർന്നു പിടിച്ച് അവ ഒരു സ്വാഭാവിക ആവാസവ്യവസ്ഥയായി മാറിത്തീരുന്നു എന്നാണ്.

കടലിൽ വെച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ശിൽപങ്ങളുടെ ഉപരിതലത്തിൽ കടൽ പായലുകൾ, പുറ്റുകൾ, ഹൈഡ്രോയിഡുകൾ, കടൽച്ചിപ്പികൾ എന്നിവ പറ്റിപ്പിടിച്ച് വളരാൻ തുടങ്ങും. ഇങ്ങനെ ശിൽപങ്ങൾക്ക് മുകളിൽ സസ്യങ്ങളും ചെറുജീവികളും പറ്റിപ്പിടിച്ച് വളരുമ്പോൾ അവയെ ഭക്ഷണമാക്കാനും അവിടെ അഭയം കണ്ടെത്താനുമായി ചെറു മീനുകളും കടൽ വെള്ളരികളും അർച്ചിനുകളും അങ്ങോട്ടേക്ക് എത്തും.

സാധാരണയായി കടലിൽ സ്വാഭാവിക പാറക്കെട്ടുകളോ പുറ്റുകളോ ഉള്ളിടത്താണ് ജീവികൾ വസിക്കുന്നത്. മണൽ മാത്രം നിറഞ്ഞ കടൽത്തട്ടിൽ ഇത്തരം ഉറപ്പുള്ള മാർബിൾ ശിൽപങ്ങൾ വെക്കുമ്പോൾ, ജീവികൾക്ക് ഒട്ടിപ്പിടിക്കാനും മുട്ടയിടാനും മറഞ്ഞിരിക്കാനും ഒരു കൃത്രിമ താവളം ലഭിക്കുകയാണ് ചെയ്യുന്നത്.

കടലിലെ മണൽ നിറഞ്ഞ മൃദുവായ കടൽത്തട്ടുകളിൽ സസ്യങ്ങൾക്കും പായലുകൾക്കും ചെറുജീവികൾക്കും ഒട്ടിപ്പിടിച്ച് വളരാൻ പ്രതലം ലഭിക്കാറില്ല. എന്നാൽ മാർബിൾ പോലുള്ള ഉറപ്പുള്ളതും സ്ഥിരതയുള്ളതുമായ പ്രതലം കടലിൽ എത്തുമ്പോൾ, വെള്ളത്തിൽ ഒഴുകിനടക്കുന്ന പായൽ വിത്തുകൾക്കും (Spores) കടൽ ജീവികളുടെ ലാർവകൾക്കും ഉറച്ചുനിൽക്കാൻ പറ്റിയ ഒരിടം ലഭിക്കുന്നു.

നിയമവിരുദ്ധ ട്രോളിങ് തടയുന്നതിന് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചതിന് പുറമെയാണ് കലാപരമായ ശില്പങ്ങൾ സ്ഥാപിച്ചത്. ഓരോന്നും ഏകദേശം 12 ടൺ ഭാരമുള്ള മാർബിൾ കട്ടകളിൽ നിന്നാണ് കൊത്തിയെടുത്തത്. 2024 സെപ്റ്റംബർ 19നാണ് 5.5 മുതൽ 6.5 മീറ്റർ വരെ താഴ്ചയുള്ള കടൽത്തട്ടിൽ ഇവ സ്ഥാപിച്ചത്. ഈ പ്രദേശത്ത് 2016ൽ സ്ഥാപിച്ച 2 ശില്പങ്ങളും റോക്ക ഡി തലമോൺ പ്രദേശത്ത് 22 ശില്പങ്ങളും അടങ്ങുന്ന ഒരു ലോക്കൽ അണ്ടർവാട്ടർ മ്യൂസിയം തന്നെയുണ്ട്.

മത്സ്യങ്ങളുടെ ആകെ എണ്ണത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും ജാതികളുടെ ഘടനയിൽ മാറ്റങ്ങളുണ്ടായി. 2025 ഒക്ടോബറോടെ കോറിസ് ജൂലിസ്, ഡിപ്ലോഡസ് വൽഗാരിസ്, സർപ്പ സാൽപ, മുള്ളസ് ബാർബാറ്റസ്, സെറാനസ് സ്ക്രിബ തുടങ്ങിയ മത്സ്യങ്ങൾ ശില്പങ്ങൾക്ക് ചുറ്റും കൂടുതലായി കാണപ്പെട്ടു. ഈ പഠനം ഒരു തുടക്കം മാത്രമാണെന്നും, കടൽ ജീവികൾക്ക് സ്ഥിരമായ ആവാസവ്യവസ്ഥ ഉറപ്പാക്കാൻ കൂടുതൽ ദീർഘകാല നിരീക്ഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Italy's Sculptures Become Artificial Reefs
Next Story