കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
text_fieldsവേണുജി, കൈതപ്രം ദാമോദരൻ, ജയപ്രകാശ് കുളൂര്‍
തൃശൂർ: കേരള സംഗീത നാടക അക്കാദമി 2025ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിതി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനക്കുള്ള ഫെലോഷിപ്പ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും ഇവർക്ക് ലഭിക്കും.
2025ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. ഇവർക്ക് അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്പിക്കുള്ള 2025ലെ ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന്‍ നായര്‍ പുരസ്‌കാരം നിധീഷ് പൂക്കാടിന് നൽകും. 30,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. വാർത്തസമ്മേളനത്തില്‍ അക്കാദമി അധ്യക്ഷൻ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ് ചെയര്‍പേഴ്‌സൻ പി.ആർ. പുഷ്പവതി, നിര്‍വാഹക സമിതി അംഗം രേണു രമാനാഥ് എന്നിവര്‍ സംബന്ധിച്ചു.
അവാര്‍ഡ് ജേതാക്കൾ
1. ഡോ. എന്‍.ജെ. നന്ദിനി -ശാസ്ത്രീയസംഗീതം, 2. സി.എസ്. അനുരൂപ് -വയലിന്‍, 3. പ്രഫ. കലാമണ്ഡലം കൃഷ്ണകുമാര്‍ -മൃദംഗം, 4. ഷോമി ഡേവിസ് -ഡ്രംസ്, പാശ്ചാത്യവാദ്യങ്ങള്‍, 5. ജെന്‍സി -ലളിതസംഗീതം, 6. ഗായത്രി അശോകന്‍ -ഹിന്ദുസ്ഥാനി ക്ലാസിക്കല്‍, 7. കക്കാട് രാജപ്പന്‍ മാരാര്‍ -ചെണ്ട, 8. ചിത്ര സുകുമാരന്‍ -മോഹിനിയാട്ടം, 9. ബി.കെ. ഷഫീഖുദ്ദീന്‍ -ഭരതനാട്യം, 10. മനോജ് നാരായണന്‍ -നാടകം, സംവിധാനം, 11. സീത ശശിധരന്‍ -നൃത്തം, 12. കലാമണ്ഡലം സന്ധ്യ രാമചന്ദ്രന്‍ -നാടകം-നടി, 13. മനോജ് കോതമംഗലം -നാടകം -നടന്‍, 14. തേക്കട ശ്യാംലാല്‍ -നൃത്തനാടകം, 15. വിജയന്‍ കടമ്പേരി -നാടകം -രംഗശില്പം, 16. രാജീവ് നരിക്കല്‍ -കഥാപ്രസംഗം, 17. ഡോ. ജോയ് കൃഷ്ണന്‍ -കേരള നടനം, 18. സൈനന്‍ കെടാമംഗലം -മിമിക്രി.
ഗുരുപൂജ പുരസ്‌കാരം
1. സി.എസ്. നാരായണന്‍ നമ്പൂതിരി -കര്‍ണാടക സംഗീതം (വായ്പാട്ട്), 2. പ്രഫ. ആര്‍. മനോജ്കുമാര്‍- വയലിന്‍ (തൊടുപുഴ മനോജ് കുമാര്‍), 3. കരുനാഗപ്പളളി കൃഷ്ണന്‍കുട്ടി -നാടകം (കൊല്ലം), 4. സുലോചന എന്‍. -നാടകം -നടി (കോട്ടയം), 5. മോഹന്‍ കൃഷ്ണന്‍ -നാടകം (എറണാകുളം), 6. പറവൂര്‍ വിശ്വനാഥന്‍ -പുല്ലാങ്കുഴല്‍ (ആലപ്പുഴ), 7. കവിയൂര്‍ സദാശിവ മാരാര്‍ -പഞ്ചവാദ്യം, തിമില, 8. ആര്യാട് വല്ലഭദാസ് -കഥാപ്രസംഗം, 9. കെ.ആര്‍. മോഹന്‍ദാസ് - നാടകസംവിധാനം (കോഴിക്കോട്), 10. കെ.സി. കൃഷ്ണന്‍ പയ്യന്നൂര്‍ -നാടകം -നടന്‍ (കണ്ണൂര്‍), 11. കലാഭവന്‍ റഹ്‌മാന്‍ -മിമിക്രി, 12. ശിവന്‍ അയോധ്യ - നാടകം -നടന്‍ (ആലപ്പുഴ), 13. പേരാമംഗലം വിജയന്‍ -കൊമ്പ്, 14. തേക്കടി രാജന്‍ -ലളിതസംഗീതം, 15. ഉഷാധരന്‍ -നാടകം -നടന്‍, 16. ഏഷ്യാഡ് ശശിമാരാര്‍ -ഇലത്താളം, 17. ശാലു മേനോന്‍ -നൃത്തനാടകം, 18. സി.ആര്‍. രമാദേവി -നാടകം -നടി, 19. എല്‍. തങ്കമ്മ (ആലപ്പി തങ്കം) -നാടകം -നടി, 20. കലാനിലയം ഗോപി -കഥകളി വേഷം, 21. കലാമണ്ഡലം ശ്രീകുമാര്‍ -കഥകളി വേഷം, 22. തൃശൂര്‍ ജനാര്‍ദനന്‍ -സംഗീതം, നൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

