ഓട്ടിസ്റ്റിക് കലാകാരന്മാരുടെ ചിത്രപ്രദര്‍ശനവുമായി കേഡര്‍
text_fieldsഓട്ടിസ്റ്റിക് കലാകാരന്മാരുടെ ചിത്രങ്ങൾ
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍ (കേഡര്‍) സംഘടിപ്പിക്കുന്ന ആര്‍ട്ട് വീക്കിന്റെ ഭാഗമായി ഓട്ടിസ്റ്റിക്കായ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ വഴുതക്കാട് ആകാശവാണി റോഡിലുള്ള കേഡര്‍ കാമ്പസിലെ ആര്‍ട്ടിസം സ്റ്റുഡിയോയിലാണ് പരിപാടി. അമ്പതിലധികം യുവ കലാകാരന്മാരുടെ നൂറിലധികം പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളതെന്ന് കേഡര്‍ ഡയറക്ടര്‍ ജി. വിജയരാഘവന് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് 5.30ന് വിഴിഞ്ഞം പോര്‍ട്ട് എം.ഡി ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് സൈക്കോളജിസ്റ്റും പാരാപ്ലീജിക് ആര്‍ട്ടിസ്റ്റുമായ നിന്‍സി മറിയം മോണ്ട്ലിയുടെ തത്സമയ പെയിന്റിങ്, ആര്‍ട്ട് വര്‍ക്ഷോപ് എന്നിവ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ പ്രവേശനം അനുവദിക്കും.

