Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightന്യൂസിലാൻഡ് വിസ...

ന്യൂസിലാൻഡ് വിസ വാഗ്ദാനം നൽകി പണം തട്ടി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ന്യൂസിലാൻഡ് വിസ വാഗ്ദാനം നൽകി പണം തട്ടി; രണ്ടുപേർ പിടിയിൽ
cancel

കോങ്ങാട്: ന്യൂസിലാൻഡിലേക്ക് സൗജന്യ വിസ വാഗ്ദാനം ചെയ്ത് പരസ്യം നൽകി 500ഓളം പേരിൽനിന്ന് വൈദ്യപരിശോധനക്കെന്ന പേരിൽ 13000 രൂപ വീതം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കോങ്ങാട് പൊലീസ് പിടികൂടി. കേരളശ്ശേരി വടശ്ശേരിയിൽ താമസിക്കുന്ന എഴക്കാട് സ്വദേശി അഭിലാഷ് (28), വേലിക്കാട് മണലിപ്പൊറ്റ അനൂപ് (34) എന്നിവരാണ് പിടിയിലായത്.

കോങ്ങാട് സി.ഐ ബി. പ്രദീപ് കുമാർ, എസ്.ഐ എം.എസ്. സത്യജിത്, എ.എസ്.ഐ ജെയിംസ് ജോൺ, എസ്.സി.പി.ഒമാരായ ജി. പ്രസാദ്, എം. സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സൗജന്യ വിസ വാഗ്ദാനം ചെയ്ത് പത്രപരസ്യം നൽകി അപേക്ഷകരിൽനിന്ന് 13000 രൂപ വീതം വാങ്ങി ബംഗളുരുവിലേക്ക് മെഡിക്കൽ പരിശോധനക്ക് പോകാൻ നിർദേശിക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനക്ക് ശേഷം വിവരങ്ങളൊന്നുമില്ലാതായപ്പോൾ ഏതാനും വിസ അപേക്ഷകർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി കോയമ്പത്തൂരിൽ ഒരു ഓഫിസ് പ്രവർത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsTwo arrestedPalakkad NewsVisa ScamCrime
News Summary - Two arrested for cheating by promising New Zealand visa
Next Story