Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗീ​ത​മ്മ​യു​ടെ കൊ​ല;...

ഗീ​ത​മ്മ​യു​ടെ കൊ​ല; ന​ടു​ക്കം മാ​റാ​തെ കൊ​ള​ക്കാ​ട് ഗ്രാ​മം

text_fields
bookmark_border
ഗീ​ത​മ്മ​യു​ടെ കൊ​ല; ന​ടു​ക്കം മാ​റാ​തെ കൊ​ള​ക്കാ​ട് ഗ്രാ​മം
cancel
camera_alt

ഗീ​ത​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ള​ക്കാ​ട് താ​ന്നി​ക്കു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

കേളകം: ഗീതമ്മയുടെ കൊലപാതകത്തിൽ നടുക്കം വിട്ട് മാറാതെ കൊളക്കാട് ഗ്രാമം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോര്‍ച്ച ജില്ല കമ്മിറ്റിയംഗവുമായ ഗീതമ്മയെയാണ് (50) മകൻ ദാരുണമായി കൊലപ്പെടുത്തിയത്. കേളകത്തും താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടിപാര്‍ലറും ടൈലറിങ് ഷോപ്പും നടത്തിയിരുന്നു. പുഞ്ചിരിയോടെയല്ലാതെ ആരോടും സംസാരിക്കാത്തയാളായിരുന്നു ഗീതമ്മയെന്ന്‌ നാട്ടുകാർ. ആ അമ്മക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു അന്ത്യം സംഭവിച്ചെന്ന് താന്നിക്കുന്നിലെ നാട്ടുകാര്‍ക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല.

സംഭവശേഷം മകന്‍ ക്രിസ്റ്റി (25) കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബംഗളൂരുവില്‍ ബി.സി.എ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍, അവിടെ വെച്ചുണ്ടായ ചീത്തക്കൂട്ടുകെട്ടുകള്‍ ലഹരിയിലേക്കാണ് ക്രിസ്റ്റിയെ തള്ളിയിട്ടത്. ലഹരിക്ക് അടിമപ്പെട്ടതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. നാട്ടിലും ലഹരി ഉപയോഗം തുടര്‍ന്നതോടെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. മകനെ രക്ഷിച്ചെടുക്കണമെന്ന് ഗീതമ്മയും പിതാവ് തങ്കച്ചനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്‌നേഹോപദേശങ്ങള്‍ ക്രിസ്റ്റിക്ക് വെറും ശല്യമായിരുന്നു. ആ വാശി ഒടുവില്‍ കൊടുംക്രൂരതയില്‍ അവസാനിക്കുകയായിരുന്നു.

കൊലപാതകശേഷം തികച്ചും ശാന്തനായി ക്രിസ്റ്റി പെരുമാറിയത് പൊലീസിനെയും അമ്പരപ്പിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് ഗീതമ്മയെ ആക്രമിച്ച ക്രിസ്റ്റി, ആയുധമുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന അമ്മയെ നോക്കി കുറച്ചുനേരം ആ മുറിയില്‍ തന്നെ ഇയാള്‍ ഇരുന്നുവത്രെ. പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ച് അയാളുടെ സ്‌കൂട്ടറില്‍ നേരെ കേളകം പൊലീസ് സ്റ്റേഷനിലേക്ക്. 'ഞാന്‍ എന്റെ അമ്മയെ കൊന്നു' എന്ന് പറയുമ്പോഴും ഇയാളുടെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.

കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘം കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് ആറ് മണിയോടെ കൊളക്കാട് താന്നിക്കുന്നിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാജ്ഞലികളർപ്പിക്കാൻ നൂറ് കണക്കിനാളുകൾ ഒഴുകിയെത്തി. ക്രിസ്റ്റിയെ കൂടാതെ ഒരുമകൾ ഉണ്ട്. ജിറ്റി മോൾ, മരുമകൻ: അഭിലാഷ്. മൃതദേഹം ഞായറാഴ്ച ഒമ്പത് മണിക്ക് കൊളക്കാട് സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

അ​ച്ഛ​നെ​യും കൊ​ല്ല​ാൻ പ​ദ്ധ​തി​യി​ട്ടെന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

കേ​ള​കം: കൊ​ള​ക്കാ​ട് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​ച്ഛ​നെ​യും കൊ​ല്ല​ണ​മെ​ന്ന് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​യ​ല്‍വാ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക്രി​സ്റ്റി, അ​ച്ഛ​ൻ ത​ങ്ക​ച്ച​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി പ്ര​തി​യെ പൊ​ലീ​സി​ലേ​ൽ​പി​ച്ച അ​യ​ൽ​വാ​സി കെ.​വി. നി​പു​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​മ്മ​യെ സം​ബ​ന്ധി​ച്ച് നാ​ട്ടി​ൽ അ​പ​വാ​ദം പ്ര​ച​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും കു​ടും​ബ​മാ​ണ് ത​ന്നെ ഈ ​ഗ​തി​യി​ലെ​ത്തി​ച്ച​തെ​ന്നും കേ​ള​കം പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ ക്രി​സ്റ്റി പ​റ​യു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് നി​പു​ൻ സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ ഗീ​ത​മ്മ​യു​ടെ സ​ഹോ​ദ​ര​ന്റെ ക​ഴു​ത്തി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. ക​ഴു​ത്തി​ൽ​നി​ന്ന് പി​ടി​വി​ടു​വി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് 'എ​ന്റെ പെ​ങ്ങ​ളെ ഇ​വ​ൻ കൊ​ന്നു' എ​ന്ന് ഗീ​ത​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​യു​ന്ന​ത്. വീ​ടി​ന്‍റെ അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ൾ ഗീ​ത​മ്മ ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ട​ൻ അ​യ​ൽ​വാ​സി ദി​ലീ​പി​നെ വി​ളി​ച്ച് വ​രു​ത്തി​യ​പ്പോ​ൾ മ​രി​ച്ച​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ​താ​യും നി​പു​ൻ പ​റ​യു​ന്നു.

സം​ഭ​വ​സ​മ​യ​ം വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​ശ്ശി​യെ റൂ​മി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടാ​ണ​ത്രെ പ്ര​തി കൃ​ത്യം നി​ർ​വ​ഹി​ക്കു​ക​യും തു​ട​ർ​ന്ന് സ​ഹോ​ദ​രി​യെ​യും ഗീ​ത​മ്മ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ​യും വി​ളി​ച്ച​റി​യി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ഗീ​ത​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ പു​തു​പ്പ​റ​മ്പി​ൽ സ​ജി​യു​മാ​യും ക്രി​സ്റ്റി സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ല​ഹ​രി​യു​ടെ അ​ടി​മ​യാ​യ പ്ര​തി പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം വീ​ട്ടി​ൽ ക​ല​ഹ​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsSon Killed Motherkannur
News Summary - Son Killed his mother by slitting her throat
Next Story