കിടപ്പുരോഗിയായ അമ്മയെ മകൻ കെട്ടിടത്തിനുമുകളിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി; ഒരു നിമിഷം ദയ തോന്നിയെന്ന് പൊലീസിൽ മൊഴി
text_fieldsബംഗളൂരു: കിടപ്പുരോഗിയായ അമ്മയെ മകൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂരു രാജരാജേശ്വരി നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത്രമ്മ (65) ആണ് മധ്യവയസ്കയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കടേഷിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മാറാരോഗത്താൽ വർഷങ്ങളായി കിടപ്പിലായ അമ്മയുടെ അവസ്ഥയിൽ മനംനൊന്താണ് ഈ കടുംകൈ ചെയ്തതെന്നാണ് മകൻ പൊലീസിൽ നൽകിയ മൊഴി. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മയെ എടുത്തുയർത്തി നാലാം നിലയിലെ ടെറസിലെത്തിച്ച വെങ്കടേഷ് അവിടെനിന്ന് താഴേക്ക് എറിയുകയായിരുന്നു. റോഡിൽ വീണ സവിത്രമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച വെങ്കടേഷ്, തളർന്നു കിടക്കുന്ന അമ്മ എങ്ങനെ ടെറസിൽ എത്തിയെന്ന് തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

