Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
പി.ജി വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്ടർ അറസ്റ്റിൽ
cancel
camera_alt


ലൈംഗികാതിക്രമ പരാതിയിൽ പിടിയിലായ ഡോക്ടർ


ബിനുവിനെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന്


പുറത്തേക്ക് കൊണ്ടുവരുന്നു


നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പി.ജി വനിത ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് മുറിയിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്ടർ അറസ്റ്റിൽ. ജില്ല ആശുപത്രി ജനറൽ സർജറി വിഭാഗത്തിലെ ജൂനിയർ കൻസൾറ്റന്റ് ഡോക്ടർ ബിനു എൻ.കെയെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ നെടുമങ്ങാട് ജില്ല ആശുപത്രി ഒ.പിയിൽ വച്ചു ഡോക്ടറെ കാണാനെത്തിയ പി.ജി വനിത ഡോക്ടറെ വിശദമായ പരിശോധനക്കായി തന്റെ സ്വകാര്യ പ്രാക്ടീസ് മുറിയിൽ വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർ ബിനു ഉച്ചക്ക് 12.30ഓടെ ആശുപത്രിയിൽ നിന്നിറങ്ങി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ റൂമെടുത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കുറക്കോടുള്ള അയാളുടെ റൂമിലേക്ക് വനിത ഡോക്ടറെ വിശദ പരിശോധനക്കെന്ന് പറഞ്ഞു വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വച്ചു വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതോടെ ഡോക്ടർ മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു ആശുപത്രിയിൽ എത്തി സൂപ്രണ്ടിനും നെടുമങ്ങാട് പോലീസിനും പരാതി നൽകുകയായിരുന്നു.

വനിത ഡോക്ടറുടെ പരാതി സൂപ്രണ്ടും നെടുമങ്ങാട് പൊലീസിൽ അറിയിച്ചു. എന്നാൽ, നെടുമങ്ങാട് പൊലീസ് ഏറെ വൈകിയും പരാതിയിൽ നടപടിയൊന്നും എടുത്തില്ല. ഒടുവിൽ പ്രതിഷേധങ്ങൾ ഉയരുകയും ഡി.വൈ.എഫ്.ഐ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നത്തോടെ പോലീസ് വനിത ഡോക്ടറെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. രാത്രി ഒരു മണിയോടെ ഡോക്ടർ ബിനുവിനെ കുമാരപുരത്തെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഡോക്ടർ ബിനു പൂർണമായും നിഷേധിച്ചു. ചികിത്സ സഹായം തേടിയാണ് വനിത ഡോക്ടർ മുറിയിലെത്തിയതെന്നും ഒരു ഡോക്ടറെന്ന നിലയിലുള്ള ദേഹപരിശോധന മാത്രമാണ് നടത്തിയതെന്നുമാണ് ഇയാളുടെ മൊഴി. പരിശോധനക്ക് പിന്നാലെ വനിത ഡോക്ടർ പുറത്തേക്ക് പോയെന്നും, പരിശോധിച്ചതിനപ്പുറം യാതൊരുവിധ വീഴ്ചയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഡോക്ടർ പൊലീസിനോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - District Hospital Sexual Assault Case
Next Story