Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതലമടയിൽ പതിനെട്ടുകാരനെ മർദിച്ച സംഭവം; പിന്നിൽ ലഹരിമാഫിയ

text_fields
bookmark_border
പ്രതികൾ ഒളിവിൽ
മുതലമടയിൽ പതിനെട്ടുകാരനെ മർദിച്ച സംഭവം; പിന്നിൽ ലഹരിമാഫിയ
cancel
camera_alt

മുതലമട പരുത്തിക്കാട്ടിൽ നീതുൽദാസിനെ മർദ്ദിച്ച സ്ഥലം സർക്കിൾ ഇൻസ്പെക്ടർ എസ്. അനീഷും സംഘവും പരിശോധിക്കുന്നു

കൊല്ലങ്കോട്: മുതലമടയിൽ 18കാരനെ സംഘം ചേർന്ന് മർദിച്ച സംഭവത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് സൂചന. നെന്മാറ തേവർമണിയിൽ വാടകക്ക് താമസിക്കുന്ന പട്ടഞ്ചേരി ചോഴിയക്കാട് സ്വദേശി ഭഗവൽദാസിന്റെ മകൻ നീതുൽ ദാസിനെയാണ് (18) രണ്ട് ദിവസം മുമ്പ് ആൾക്കൂട്ടം മർദിച്ച് അവശനാക്കിയത്. പരുത്തിക്കാട് സ്വദേശികളായ വിവേക്, ഗോകുൽ, അതുൽ, ചുള്ളിയാർമേട് സ്വദേശി അശ്വിൻ (അച്ചു), മുതലമട സ്വദേശികളായ നാലു പേർ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവർക്കായി തിരച്ചിൽ ഊർജി തമാക്കിയിട്ടുണ്ട്. കാമ്പ്രത്ത്ച്ചള്ള ഉത്സവപ്പറമ്പിലെ തർക്കം മറയാക്കി ലഹരി സംഘത്തിന്റെ പകയെന്ന് നാട്ടുകാർ പൊലീസി നോട് പറഞ്ഞു. ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് സംഭവത്തിന്റെ തുടക്കമെങ്കിലും യഥാർത്ഥ കാരണം മുൻ വൈരാഗ്യവും ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടവുമാണ്. നീതുൽദാസിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ച് കൊലപാതകത്തിന് ശ്രമിച്ച് വിഡിയോ പകർത്തി പ്രചരി പ്പിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്. പരിക്ക് ഗുരുതരമായതിനാൽ അക്രമികൾക്കെതിരെ കൊലപാതക ശ്രമത്തിന് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.

മർദ്ദനമേറ്റ ​നി​തു​ൽ​ദാ​സ്

എട്ട് അംഗ സംഘം മുതലമട പരുത്തിക്കാട്ടിൽ കൊണ്ട് വന്ന് തല്ലിച്ചതക്കുകയായിരുന്നു. മരണ സമാന രീതിയിലെത്തിയ നീതുൽ ദാസിനെ നെൻമാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. അക്രമികൾ നീതുൽദാസിനെ വീട്ടിൽ കൊണ്ട് കിടത്തി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി സംഘം ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ നീതുൽദാസിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് മൊഴി രേഖപ്പെടുത്തി.

മർദ്ദിച്ച വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്രമികൾ ഒളിവിലായതിനാൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മൊബൈൽ ടവർ ലൊക്കേ ഷൻ അടക്കം പരിശോധിച്ച് പ്രതികളെ വലയിലാക്കാനാണ് പൊലീസിന്റെ നീക്കം.

ജില്ല സൈന്റിഫിക് സംഘവും കൊല്ലങ്കോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അടങ്ങുന്ന സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ലഹരി മാഫിയയുടെ വിളയാട്ടം മുതലമടയിൽ വർധിക്കുന്നതിൽ നാട്ടുകാർക്ക് കടുത്ത ആശങ്കയുണ്ട്. പ്രതികളെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷി ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muthalamada Attack: Drug Mafia Suspected
Next Story