Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാറിന് മുന്നിലെ...

ബാറിന് മുന്നിലെ കൊലപാതകം; പ്രതികളായ സഹോദരങ്ങൾക്ക് ജാമ്യം

text_fields
bookmark_border
ബാറിന് മുന്നിലെ കൊലപാതകം; പ്രതികളായ സഹോദരങ്ങൾക്ക് ജാമ്യം
cancel

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ സ്വകാര്യ ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടുകാൽ ഉച്ചക്കട പയറ്റുവിളയിൽ താമസിക്കുന്ന അച്ചു എസ്. ബാബു (24), സഹോദരൻ എസ്.എസ്. അനന്തു (19) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 50,000 രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. 57 ദിവസമായി പ്രതികൾ റിമാൻഡിലാണ്.

2026 ഏപ്രിൽ 16 ന് രാത്രി 12 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം മുക്കോല ജങ്ഷനിലെ സ്വകാര്യ ബാറിന് മുന്നിലുള്ള സർവിസ് റോഡിലാണ് മർദനമേറ്റ് സുമൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. ബാറിനുള്ളിൽ വച്ചുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ചുവും സുമനും തമ്മിൽ ബാറിനുള്ളിൽസംഘട്ടനമുണ്ടായി. വിവരമറിഞ്ഞെത്തിയ സഹോദരൻ അനന്തു അച്ചുവിനൊപ്പം ചേർന്ന് സുമനെ മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ഇത് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailnewsCrime NewsMurder CaseTrivandrum News
News Summary - Murder in front of a bar; Accused brothers granted bail
Next Story