ഡൽഹിയിൽ നടുേറാഡിൽ യുവതിയെ കഴുത്തറുത്ത് കൊന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊന്നു. സംഭവത്തിന്‍റെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ദീപക് എന്നയാളാണ് 30കാരിയായ വിഭയെ കൊലപ്പെടുത്തിയത്.
വിഭയും നീല ഷർട്ട് ധരിച്ച ദീപകും തമ്മിൽ വഴക്കുകൂടുന്നത് വിഡിയോയിൽ കാണാം. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന വലിയ ബാഗ് കടയുടെ വരാന്തയിൽ വെച്ചശേഷം യുവതിയുമായി തർക്കിക്കുകയായിരുന്നു. യുവതി ഒരു വശത്തേക്ക് ഒതുങ്ങി നിൽക്കുേമ്പാൾ ദീപക് ബാഗിൽനിന്ന് കത്തിയെടുത്ത് വിഭയുടെ സമീപത്തേക്ക് എത്തുന്നുണ്ട്. ഇതോടെ വിഭ ഒരു വടികൊണ്ട് അടിക്കുന്നതോടെ കഴുത്തുമുറിച്ച ശേഷം ദീപക് ബാഗുമായി നടന്നുപോകുകയായിരുന്നു. ശേഷം ആളുകൾ കൂടുന്നതും പ്രതി നടന്നുപോയ സ്ഥലത്തേക്ക് ചിലർ പോകുന്നതും വിഡിയോയിൽ കാണാം.
അക്രമിയെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ പരിക്കുകളോടെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് ഭർത്താവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു വിഭ. മദ്യപിച്ചെത്തിയ പ്രതിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഭയുടെ ജീവൻ രക്ഷിക്കാനായില്ല.