Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് കവർന്നു

text_fields
bookmark_border
ഹോസ്കോ‌ട്ടെ എം.എൽ.എ ശരത് കുമാർ ബച്ചെ ​ഗൗഡയുടെ കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാ​ഗ് മോഷ്ടിച്ചത്
Man breaks glass of Hoskote MLA
cancel

ബെം​ഗളൂരു: എം.എൽ.എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് കവർന്നതായി പരാതി. കർണാടകയിൽ കോൺ​ഗ്രസ് എം.എൽ.എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാ​ഗ് കവരുകയായിരുന്നു. ഹോസ്കോ‌ട്ടെ എം.എൽ.എ ശരത് കുമാർ ബച്ചെ ​ഗൗഡയുടെ കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാ​ഗ് മോഷ്ടിച്ചത്.

ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകർത്ത് സീറ്റിൽ വെച്ച ബാ​ഗുമായി മോഷ്ടാവ് കടന്നുകളഞ്ഞതായി മനസിലായത്.

ഈ സമയം എം.എൽ.എ മറ്റൊരു ​ഗ്രാമത്തിൽ പ്രചാരണത്തിലായിരുന്നു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. സി.സി.ടി.വി പരിശോധനയിൽ 18-20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ബാ​ഗുമായി പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂ‌ടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man breaks glass of Hoskote MLA's car, steals his wife's vanity bag
Next Story