Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിമ്മിൽ വെടിയുതിർത്ത സംഭവം; പ്രതി പൊലീസ് പിടിയിൽ

text_fields
bookmark_border
Firing Incident
cancel
Listen to this Article

ന്യൂഡൽഹി: ഡൽഹിയിലെ ജിമ്മിലുണ്ടായ വെടിവെപ്പിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷദിപൂർ സ്വദേശി ഏകൻഷ് (27)ആണ് അറസ്റ്റിലായത്. പട്ടേൽ നഗർ റൗണ്ടിന് സമീപമുള്ള ജിമ്മിൽ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വെടിവെപ്പ് നടന്നത്. ഹർ സനം ജോത് സിങ് എന്നയാൾക്കാണ് വെടി​യേറ്റത്. വയറ്റിൽ വെടിയേറ്റ ഇയാളെ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജിമ്മിലുണ്ടായ വാക് തർക്കമാണ് വെടിയുതിർക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ വെച്ച് ഹർ സനം ജോത് സിങ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടിരുന്നു. ഇതിനു പ്രതികാരമായി ഏകൻഷ് ജിമ്മിലെത്തി ജോത് സിങ്ങിനുനേരെ വെടിയുതിർത്തു. ദൃക്സാക്ഷികളുടെ മൊഴി പ്രകാരമാണ് ഏകൻഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ശ്വേത ചൗഹാൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Arrested Over Firing Incident At Gym In Delhi
Next Story