ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ 30 കാരിയായ ഭാര്യയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നന്ദ നായക് ആണ് ഭാര്യ ജർനയെ കൊലപ്പെടുത്തിയത്. സി.ആർ പാർക്ക് പ്രദേശത്ത് വീടുകളിൽ ജോലിക്കാരിയായിരുന്നു ജർന.
ജർനയെയും സഹോദരനെയും ആക്രമിച്ച കേസിൽ 2017ൽ നായക് അറസ്റ്റിലായിരുന്നു. ജൂണിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഗുരുഗ്രാമിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.
'ശനിയാഴ്ച രാവിലെയാണ് പ്രതി നായക് ഗോവിന്ദപുരിയിൽ യുവതി താമസിക്കുന്ന വീട്ടിൽ എത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി രക്ഷെപടുകയായിരുന്നു'-മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
താമസ സ്ഥലത്തെ കിടപ്പു മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഗോവിന്ദ്പുരി പാർക്കിന് സമീപത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

