വീട്ടിൽ ഒളിപ്പിച്ച 50 ലിറ്റർ മദ്യവും കഞ്ചാവും തോക്കും പിടികൂടി
text_fieldsവിഷ്ണു
അഗളി: അട്ടപ്പാടി കള്ളമലയിൽ അഗളി പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവും 1.370 കിലോ ഗ്രാം കഞ്ചാവും തോക്കും കണ്ടെടുത്തു. കള്ളമല ഓന്തൻമല സ്വദേശി തലയാനിക്കൽ വീട്ടിൽ വിഷ്ണുവിന്റെ (31) വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ കേസെടുത്തു. പോണ്ടിച്ചേരി നിർമിത വിദേശമദ്യത്തിന്റെ 500 മില്ലിയുടെ 100 കുപ്പികളാണ് പിടികൂടിയത്. കൂടാതെ 9900 രൂപയും കണ്ടെടുത്തു. ഇയാൾ മദ്യവും കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. 16 ലിറ്റർ മദ്യവുമായി ദോണിഗുണ്ട് സ്വദേശി തങ്കരാജിനെ അഗളി പൊലീസ് പിടികൂടിയിരുന്നു. അഗളി സി.ഐ എ.പി. അനീഷ്, എസ്.ഐ അബ്ദുൽ ഖയ്യൂം, എസ്.സി.പി.ഒ കുമാർ, സി.പി.ഒമാരായ ഹരിദാസ്, ശരത്, അനുമോൾ, ഹോം ഗാർഡ് ശോഭ, ഗൗരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

