Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വര്‍ണമോതിരം കൈക്കലാക്കിയശേഷം മുക്കുപണ്ടം പകരം വെച്ച് കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

text_fields
bookmark_border
സ്വര്‍ണമോതിരം കൈക്കലാക്കിയശേഷം മുക്കുപണ്ടം പകരം വെച്ച് കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
cancel

കാട്ടാക്കട: സ്വർണം വാങ്ങാനെത്തി മോതിരം കൈക്കലാക്കിയ ശേഷം മുക്കുപണ്ട മോതിരം നൽകി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരമന തളിയൽ കാഞ്ഞിരത്തുവിളാകം വീട്ടിൽ ബിജുകുമാറിനെ(56)യാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

കാട്ടാക്കടയിലെ ജ്യൂവലറിയിൽ സ്വർണ്ണം വാങ്ങാനെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 10ന് ഇയാൾ എത്തിയത്. വിരലിൽ പാകമാകുന്ന ഒരു മോതിരം ഇയാൾ വാങ്ങി.

ജീവനക്കാരൻ വില കണക്കുകൂട്ടുന്നതിനിടെ മോതിരം പിന്നീട് വാങ്ങാമെന്നു പറഞ്ഞ് കൈയിൽ കരുതിയിരുന്ന ഗോൾഡ് കവറിംഗ് മോതിരം നൽകി സ്വർണ മോതിരവുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. തിരികെ നൽകിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരനും കടയുടമയും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

കെ.എസ്.ആർ.ടി.സി.യിൽ താൽക്കാലിക ജീവനക്കാരനാണ് ബിജുകുമാർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Ring Smuggling Bid Foiled, Man Held
Next Story