Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനി​ര​വ​ധി ക്രി​മി​ന​ൽ...

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ടാ ത​ല​വ​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ടാ ത​ല​വ​ൻ അ​റ​സ്റ്റി​ൽ
cancel
camera_alt

ഷ​മീം

പൊ​ന്നാ​നി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ടാ ത​ല​വ​ൻ അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി ന​ഗ​രം സ്വ​ദേ​ശി ഏ​ഴു​കു​ടി​ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​മി​നെ​യാ​ണ് (27) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

15ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ല​ഹ​രി മാ​ഫി​യ​യു​ടെ ത​ല​വ​നും കൂ​ടി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി​യി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ പ്ര​ധാ​നി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ർ​മ റോ​ഡ്, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച് ദ​മ്പ​തി​മാ​രെ​യും ക​മി​താ​ക്ക​ളെ​യും അ​ക്ര​മി​ച്ച് പി​ടി​ച്ചു​പ​റി ന​ട​ത്ത​ലാ​ണ് ഇ​യാ​ളു​ടെ ഹോ​ബി.

കൂ​ടാ​തെ ചെ​റു​പ്പ​ക്കാ​ർ​ക്ക് പു​തി​യ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തും ഇ​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ​ക്കും പൊ​ലീ​സു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ന്നാ​നി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ, എ​സ്.​ഐ കൃ​ഷ്ണ​ലാ​ൽ, പൊ​ലീ​സു​കാ​രാ​യ മ​ഹേ​ഷ്, നി​ഖി​ൽ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniGang Leader
News Summary - gang leader accused in many cases arrested
Next Story