മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ആക്രമണം, യാത്രക്കാർക്കും ജീവനക്കാർക്കും നേരെ ആക്രമവും അധിക്ഷേപവും
text_fieldsകൊച്ചി: മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കൊച്ചി നഗരത്തിലാണ് മദ്യലഹരിയിൽ യുവാവ് പരാക്രമം കാട്ടിയത്. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തിയ ഇയാൾ ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശിയായ അലക്‌സാണ്ടറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രാത്രി 10നായിരുന്നു സംഭവം നടന്നത്. നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടുകൊണ്ട് ഇയാൾ പരാക്രമം ആരംഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ആളുകളോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ബസിലെ ജീവനക്കാരനോടും യാത്രക്കാരോടും മോശമായി പെരുമാറി.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അലക്‌സാണ്ടർ അവർക്കു നേരെയും തിരിയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

