Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാഭ്യർഥന നിരസിച്ചു; ഡൽഹിയിൽ മോഡൽ കൊല്ലപ്പെട്ട നിലയിൽ, വീട്ടിൽ കയറി കുത്തിയത് ജിം ട്രെയിനർ എന്ന് സംശയം

text_fields
bookmark_border
Delhi Police deployment outside crime spot in Tilak Nagar after model was stabbed to death
cancel

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ 21-കാരിയായ മോഡലും വിദ്യാർഥിനിയുമായ യുവതിയെ വാടകവീട്ടിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ന്യൂ മഹാവീർ നഗറിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് മുസ്കാൻ എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അടിവയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവതി സ്ഥിരമായി വ്യായാമത്തിന് പോയിരുന്ന ജിമ്മിലെ ട്രെയിനറായ ഇമ്രാൻ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ഒന്നര വർഷത്തോളമായി പരസ്പരം പരിചയമുള്ളവരായിരുന്നു. ഇമ്രാൻ മുസ്കാനോട് അടുപ്പം സ്ഥാപിക്കാൻ നിരന്തരം ശ്രമിച്ചിരുന്നതായും എന്നാൽ യുവതി ഇതിൽ നിന്നും ഒഴിഞ്ഞുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അയൽവാസികളും സുഹൃത്തുക്കളും പൊലീസിന് നൽകിയ മൊഴി. യുവതിയെ ശല്യം ചെയ്തതിനെക്കുറിച്ച് മുസ്കാന്റെ സഹോദരിമാരും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഇമ്രാൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും ഇമ്രാനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. പ്രതി പ്രവർത്തിച്ചിരുന്ന ജിമ്മിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട യുവതിയും പ്രതിയും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Model, 21, Dies After Being Stabbed Multiple Times Inside Home; Gym Trainer Suspect on the Run
Next Story