Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രണയനൈരാശ്യം; യുവതിയെ...

പ്രണയനൈരാശ്യം; യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ 28കാരൻ അറസ്റ്റിൽ

text_fields
bookmark_border
Delhi man shoots girlfriend dead after break up with her
cancel

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. രോഹിത് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം.

ഡൽഹിയിലെ ഭാരത് നഗറിൽ ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിനി സൽമയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രദേശത്ത് നിന്ന് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പിന്നീട് പ്രണയ ബന്ധത്തിൽ നിന്നും യുവതി പിൻമാറി. ഇത് തന്നെ നിരാശനാക്കിയെന്നും സൽമയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നൽകി.

പൊലീസിന്‍റെ പിടിയിലാവാതിരിക്കാൻ ഇയാൾ വ്യത്യസ്ത ഹോട്ടലുകളിൽ താമസിച്ചതായും കൊലപാതകം നടത്തിയ ശേഷം തോക്ക് കനാലിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsDelhi
News Summary - Delhi man shoots girlfriend dead after break up with her
Next Story