Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടം വാങ്ങിയ പണം...

കടം വാങ്ങിയ പണം തിരി​െക ചോദിച്ചതിന്​ ദമ്പതികൾ വയോധികയെ കൊന്നു; വെട്ടിനുറുക്കിയ മൃതദേഹം​ കനാലിലെറിഞ്ഞു

text_fields
bookmark_border
delhi elderly women killed
cancel
camera_altചിത്രം: NDTV

ന്യൂഡൽഹി: ദമ്പതികൾ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞതായി പൊലീസ്. ഡൽഹിയിലെ നജഫ്​ഗഢിൽ ചൊവ്വാഴ്ചയാണ്​ സംഭവം. ദമ്പതികൾ വയോധികയിൽ നിന്ന്​ ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത്​ തിരിച്ചടക്കാൻ സാധിക്കാത്തതിനെ തുടർന്നാണ്​ കടുംകൈ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞു.

അനിൽ ആര്യയും ഭാര്യ തനുവും കുറ്റം സമ്മതിച്ചതായും മൃതശരീരം കഷണങ്ങളാക്കിയ ശേഷം നജഫ്​ഗഢ്​ കനാലിൽ തള്ളുകയായിരുന്നുവെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ സന്തോഷ്​ മീണ വ്യക്തമാക്കി. പൊലീസ്​ കനാലിൽ നിന്ന്​ 75കാരിയുടെ മൃതദേഹം പുറത്തെടുത്തു.

മരിച്ച സ്​ത്രീ കടംവാങ്ങിയ പണം സ്​ഥിരമായി മടക്കി ചോദിച്ചിരുന്നതായി ഇവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനി ജോലിക്കാരനായ അനിൽ പൊലീസിന്​ മൊഴി നൽകി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ്​ ദമ്പതികൾ വയോധികയെ വകവരുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newselderly womandelhi
News Summary - Couple Kills elderly Woman Over Loan Throws Her Chopped Body Into Najafgarh Canal
Next Story