Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12ാം ക്ലാസ് വിദ്യാർഥിയുടെ വിരൽ മുറിച്ചു

text_fields
bookmark_border
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12ാം ക്ലാസ് വിദ്യാർഥിയുടെ വിരൽ മുറിച്ചു
cancel

ന്യൂഡൽഹി: ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് സംസാരിച്ചതിന് 12ാം ക്ലാസ് വിദ്യാർഥിയുടെ വിരൽ മുറിച്ച് സീനിയർ വിദ്യാർഥി. ഇവരുടെ വിദ്യാലയത്തിൽ മുമ്പ് പഠിച്ചിരുന്നയാളാണ് പ്രതിയെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ഒക്ടോബർ 21നാണ് സംഭവം നടന്നത്. പേടിച്ചരണ്ട വിദ്യാർഥി വീട്ടിൽ സംഭവം പറഞ്ഞിരുന്നില്ല. മോട്ടോർ സൈക്കിളിന്റെ ചെയിനിനുള്ളിൽ പെട്ടാണ് വിരൽ മുറിഞ്ഞത് എന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിന്നീടാണ് കുട്ടി സംഭവം മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് അവരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സ്കൂളിനു പുറത്ത് നിൽക്കുകയായിരുന്ന പ്രതി തന്നെ പാർക്കിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് വിദ്യാർഥി പറയുന്നത്.

ട്യൂഷൻ ക്ലാസിലെ പെൺ സഹപാഠിയുമായുള്ള സൗഹൃദം വിലക്കിയ പ്രതി കല്ല് കൊണ്ട് വിദ്യാർഥിയുടെ വിരൽ ആക്രമിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Class 12 student's finger chopped off for talking to girl classmate
Next Story