വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ് (37), വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ രാജ് (57) എന്നിവരെയാണ് പിടികൂടിയത്. വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ 16ന് രാത്രിയിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മറ്റു സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.
പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ വർക്കല എ.എസ്.പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ സജിൻ, എസ്.ഐ എസ്. സജിത്ത്, എ.എസ്.ഐമാരായ ജയപ്രസാദ്, എസ്. ശ്രീകുമാർ, സി.പി.ഒമാരായ സിയാദ്, സുജിൽ, അനിൽകുമാർ, അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

