Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിരമിച്ച വില്ലേജ്...

വിരമിച്ച വില്ലേജ് ഓഫിസറിൽനിന്ന്​ കൈക്കൂലി; വില്ലേജ് ഫീൽഡ് അസി. പിടിയിൽ

text_fields
bookmark_border
bribe 78665a
cancel

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്​ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ൻ​റ് ഉ​മാ​നു​ജ​നാ​ണ്​ 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

വ​ലി​യ​തു​റ സ്വ​ദേ​ശി​യും മു​ൻ വി​ല്ലേ​ജ് ഓ​ഫി​സ​റു​മാ​യ പ​രാ​തി​ക്കാ​ര​ന് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന്​ ലൊ​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ത​ണ്ട​പ്പേ​ര് എ​ന്നി​വ ല​ഭി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. പ​ല​ത​വ​ണ ഓ​ഫി​സി​ൽ ചെ​ന്നി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ല്ല. വെ​ള്ളി​യാ​ഴ്ച ഓ​ഫി​സി​ൽ ചെ​ന്ന പ​രാ​തി​ക്കാ​ര​നോ​ട് ഉ​മാ​നു​ജ​ൻ 1000 രൂ​പ ന​ൽ​കാ​മെ​ങ്കി​ൽ പ​രി​ശോ​ധ​ന​ക്ക്​ ചെ​ല്ലാ​മെ​ന്ന് പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​ൻ വി​വ​രം വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി വി​നോ​ദ് കു​മാ​റി​നെ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ വെ​ച്ച് 1000 രൂ​പ വാ​ങ്ങ​വേ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officerBribeVillage Field Assistanttrivandrum
News Summary - Bribe from retired village officer; Village Field Assistant arrested
Next Story