Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹിയിൽ യുവാവിന്റെ മുഖത്തേക്ക് നിറയൊഴിച്ച് കൗമാരക്കാരൻ; വിഡിയോ പുറത്ത്
cancel

ഡൽഹിയിൽ യുവാവിന്റെ മുഖത്തേക്ക് നിറയൊഴിച്ച് കൗമാരക്കാരൻ; വിഡിയോ പുറത്ത്

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാരന്റെ വെടിയേറ്റ് 36-കാരന് ഗുരുതര പരിക്ക്. ജഹാംഗിർപുരിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തിയ കൗമാരക്കാരൻ യുവാവിന്റെ മുഖത്തേക്കായിരുന്നു നിറയൊഴിച്ചത്. മുഖത്തും കണ്ണിനും മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. 7 മാസം മുമ്പ് കൗമാരക്കാരിൽ ഒരാളുടെ പിതാവിനെ യുവാവ് മർദിച്ചതായി പ്രതികൾ പറഞ്ഞിട്ടുണ്ടെന്നും. അതിന് പ്രതികാരം ചെയ്യാനാണ് അവർ വന്നതെന്നും പൊലീസ് അറിയിച്ചു. സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 36-yr-old man shot in the face by minor boy in Delhi
Next Story