Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ 'പണക്കാരൻ', വിവാഹ വാഗ്ദാനം നൽകി വലയിലാക്കിയത് 20 വനിത കോൺസ്റ്റബിൾമാരെ; ലക്ഷങ്ങൾ തട്ടിയ 23കാരൻ പിടിയിൽ

text_fields
bookmark_border
ലക്ഷങ്ങൾ വാടക നൽകി ആഡംബര കാറുകളിൽ യുവതികൾക്കൊപ്പം പ്രതി നിരന്തരം യാത്ര ചെയ്തിരുന്നു
delhi
cancel

ന്യൂഡൽഹി: വൻകിട ബിസിനസുക്കാരനും പണക്കാരനുമാണെന്ന് ചമഞ്ഞ് 20തോളം വനിതാ കോൺസ്റ്റബിൾമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. ഡൽഹി ബുരാരി സ്വദേശിയായ വിക്രാന്ത് തോമർ (23) ആണ് അറസ്റ്റിലായത്. ആഡംബര ഹോട്ടലുകളുടെയും വിലകൂടിയ കാറുകളുടെയും ചിത്രങ്ങൾ പങ്കുവെച്ച് വൻകിട ബിസിനസുകാരനാണെന്ന് കാണിച്ചാണ് ഇയാൾ 24 ലക്ഷത്തോളം യുവതികളിൽനിന്ന് തട്ടിയെടുത്തത്. കരോൾബാഗ് പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ നൽകിയ പരാതിയെത്തുടർന്നാണ് കേസ്.

വിലകൂടിയ കാറുകളുടെയും ആഡംബര ജീവിതത്തിന്റെയും വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് പ്രണയം നടിച്ച് വശത്താക്കുന്നതായിരുന്നു പ്രതിയുടെ രീതി. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വാടക നൽകി ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വനിതാ കോൺസ്റ്റബിൾമാരെയും കൂട്ടി പ്രതി നിരന്തരം യാത്ര ചെയ്തിരുന്നു. തുടർന്ന് വിശ്വാസ്യത നേടിയെടുത്ത് വിവാഹവാഗ്ദാനം നൽകി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുക്കുന്ന പണം 'വൺ എക്സ്' ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്കാണ് പ്രതി മാറ്റിയിരുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹി പോലീസിലെ ഒരു വനിതാ കോൺസ്റ്റബിളുമായി ലിവിങ് ഇൻ റിലേഷനിലായിരുന്നു പ്രതിയെന്നും ഇവരുടെ ബാച്ചിലുള്ള മറ്റ് വനിതാ കോൺസ്റ്റബിൾമാരെക്കുറിച്ച് വിക്രാന്തിന് വിവരം ലഭിച്ചത് ഇവരുടെ സഹായത്തോടെയാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഡൽഹിയിലെ മായാപുരി, ഹരി നഗർ, ഇന്ദർപുരി, ഈസ്റ്റ് ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ അഞ്ച് എഫ്.ഐ.ആറുകൾ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും തട്ടിപ്പ് തുടർന്നത്. കേസിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് സ്റ്റേഷൻ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. പണം നഷ്ടപ്പെട്ട പല വനിതാ കോൺസ്റ്റബിൾമാരും മാനഹാനി ഭയന്ന് ഇതുവരെ ഔദ്യോഗികമായി പരാതി നൽകാൻ തയാറായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 23-Year-Old Arrested for Cheating 20 Female Constables of Lakhs
Next Story