പുസ്തകം കൊണ്ടുവരാൻ മറന്നതിന് ശിക്ഷയായി വെയിലത്ത് നിർത്തി; ഡൽഹിയിൽ 10 വയസുകാരി ചികിത്സക്കിടെ മരിച്ചു
text_fieldsഫോട്ടോ കടപ്പാട് ഡെക്കാൻ ഹെറാൾഡ്
ന്യൂഡൽഹി: സ്കൂളിലേക്ക് പുസ്തകം കൊണ്ടുവരാൻ മറന്നതിന് ശിക്ഷയായി വെയിലത്ത് നിർത്തിയതിനെ തുടർന്ന് ആരോഗ്യനില വഷളായ 10 വയസുകാരി ചികിത്സക്കിടെ മരിച്ചതായി കുടുംബം ആരോപിച്ചു. ഡൽഹിയിലെ വിനോദ് നഗറിലുള്ള സർവോദയ കന്യാ വിദ്യാലയത്തിലാണ് സംഭവം നടന്നത്.
കുടുംബത്തിന്റെ ആരോപണമനുസരിച്ച്, ഓഗസ്റ്റ് 27-ന് പെൺകുട്ടി ഒരു പുസ്തകം കൊണ്ടുവരാൻ മറന്നതിനെ തുടർന്ന് അധ്യാപിക അവളെ വെയിലത്ത് നിർത്തി ശിക്ഷിച്ചു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമായതോടെ അമ്മ അഞ്ജലിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. സ്കൂളിലെത്തിയപ്പോൾ മകൾ വെയിലത്ത് നിൽക്കുന്നതും ആരോഗ്യനില വളരെ മോശമായ നിലയിലുമാണ് കണ്ടതെന്നും അവർ ആരോപിച്ചു.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു. സ്കൂൾ ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.. സംഭവത്തെ തുടർന്ന് കുടുംബാംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു. പ്രദേശത്തെ ബി.ജെ.പി എം.എൽ.എ രവീന്ദർ സിംഗ് നെഗിയും സ്ഥലത്തെത്തി, കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

