Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightSchool Greenchevron_rightഇനി പ്ലാസ്​റ്റിക്​...

ഇനി പ്ലാസ്​റ്റിക്​ ഇല്ലാത്ത സ്​കൂൾ

text_fields
bookmark_border
ഇനി പ്ലാസ്​റ്റിക്​ ഇല്ലാത്ത സ്​കൂൾ
cancel

കേരളത്തെ പ്ലാസ്​റ്റിക്​ മുക്തമാക്കാനുള്ള നടപടികളുമായി സർക്കാർ  മുന്നോട്ടുപോകുന്നത്​ കൂട്ടുകാർ അറിഞ്ഞുകാണുമല്ലോ. ഇതി​െൻറ ഭാഗമായി 2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്കുകൾ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്​തു. ജനുവരി 15 മുതൽ നിരോധിച്ച പ്ലാസ്​റ്റിക്​ ഉപയോഗിക്കുന്നവർക്കെതിരെ പിഴയും ചുമത്തുന്നുണ്ട്​. മണ്ണിനൊപ്പം നാടിനെയും കാക്കാനുള്ള ഈ ബൃഹത് പരിപാടി വിജയത്തിലെത്തണമെങ്കിൽ വിദ്യാർഥികളുടെ സഹായവും സഹകരണവും കൂടിയേ തീരൂ. പ്ലാസ്​റ്റികിനെ നാടുകടത്താനൊരുങ്ങുംമുമ്പ് ചില കാര്യങ്ങൾ പഠിച്ചോളൂ.

അനുമതി റദ്ദാക്കും
ജനുവരി 15 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്​റ്റികുകൾ വിൽക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യുന്നവർക്ക് ഭീമമായ തുകയാണ് പിഴ ചുമത്തുക. ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം പ്ലാസ്​റ്റിക്​ നിർമിച്ച സ്ഥാപനത്തി​െൻറ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും. 

ചുമതല
കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ്​നിരോധനം നടപ്പാക്കാനുള്ള ചുമതല.
എക്​സ്​റ്റൻഡഡ്​ പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്​റ്റിക് വസ്തുക്കളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദകരോ വിൽക്കുന്നവരോ ഇവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്​ത്​ സംസ്‌കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിരോധിച്ച ഉൽപന്നങ്ങൾ

  • പ്ലാസ്​റ്റിക് ക്യാരി ബാഗ് 
  • പ്ലാസ്​റ്റിക് ഗാർബേജ് ബാഗ്
  • പി.വി.സി ഫ്ലക്സ് ഉൽപന്നങ്ങൾ
  • 500 മില്ലി ലിറ്ററിനു താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ
  • ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
  • മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് ഷീറ്റ്
  • തെർമോകോൾ, സ്​റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും
  • തെർമോകോൾ, സ്​റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ
  • ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്​റ്റിക് കപ്പ്, പ്ലേറ്റ്
  • ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്​റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ 
  • പ്ലാസ്​റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ 
  • പ്ലാസ്​റ്റിക് കൊടികൾ, പ്ലാസ്​റ്റിക് ബണ്ടിങ്,
  • പ്ലാസ്​റ്റിക് കുടിവെള്ള പൗച്ചുകൾ
  • ബ്രാൻഡഡ് അല്ലാത്ത പ്ലാസ്​റ്റിക് ജ്യൂസ് പാക്കറ്റുകൾ
  • നോൺ വൂവൺ ബാഗുകൾ

വിദ്യാലയം
നമ്മുടെ വിദ്യാലയങ്ങൾ പൂർണമായും പ്ലാസ്​റ്റിക്കിൽനിന്നും ഇനിയും മോചിതമായിട്ടില്ല. വാട്ടർബോട്ടിലുകൾ സ്​റ്റീൽ ഉപയോഗിക്കണമെന്ന തീരുമാനം ഇനിയും നടപ്പായില്ല. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയേണ്ട ബോട്ടിലുകളിൽ തന്നെയാണ് കുട്ടികളിൽ ഭൂരിഭാഗവും കുടിവെള്ളം കൊണ്ടു വരുന്നത്. ഒപ്പം ബോൾ പേനകൾ, മിഠായി കടലാസുകൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാലയത്തെ സമ്പൂർണമായും പ്ലാസ്​റ്റിക്കിൽനിന്നും മോചിപ്പിക്കാനാകൂ. വിദ്യാലയത്തിനൊപ്പം വീടും നാടും ഇതുപോലെ ഉണർന്നാൽ ‘ക്വിറ്റ് പ്ലാസ്​റ്റിക്’ എന്ന യാഥാർഥ്യത്തിന് അധികനാൾ കാത്തിരിക്കേണ്ടി വരില്ല. 

നിങ്ങൾക്കും ചിലത്​ ചെയ്യാം

  • പ്ലാസ്​റ്റിക്​ കോട്ടിങ്ങുള്ള ചാർട്ടുകളും മറ്റും ഉപയോഗിക്കുന്നത്​ നിർത്തുക. പകരം പേപ്പർ ചാർട്ടുകൾ ഉപയോഗിക്കുക.
  • ആഘോഷങ്ങൾക്കായി പ്ലാസ്​റ്റിക്​ വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം.
  • വീട്ടിൽനിന്നും ഭക്ഷണ സാധനങ്ങൾ ​െകാണ്ടുവരു​േമ്പാൾ പ്ലാസ്​റ്റിക്​ അല്ലാത്ത ബോക്​സുകളും തുണി സഞ്ചികളും മാത്രം ഉപയോഗിക്കണം
  • വീട്ടിൽ ആരെങ്കിലും നിരോധിച്ച പ്ലാസ്​റ്റികുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ പറഞ്ഞ്​ മനസിലാക്കാം.
  • സ്​കൂളിൽ അധ്യാപകരു​െട സഹകരണത്തോ​െട ‘പ്ലാസ്​റ്റിക്​ മുക്ത കാമ്പയി’നുകൾ സംഘടിപ്പിച്ച്​  എല്ലാവരിലേക്കും ‘പ്ലാസ്​റ്റിക്​ ഫ്രീ’ സന്ദേശം എത്തിക്കണം.
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story