Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്ട്രോ​ങ് റൂ​മു​ക​ളി​ൽ എ​ന്തെ​ടു​ക്കു​ക​യാ​ണ്?
cancel
camera_alt

കോഴിക്കോട് ജെ.ഡി.ടി സ്കൂളിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംങ് റൂം തുറന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ

സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിക്കുന്നു

ഏ​പ്രി​ൽ ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച സ്ട്രോ​ങ് റൂം ​തു​റ​ന്ന സം​ഭ​വം രാ​ജ്യ​സ​ഭാം​ഗ​മാ​യ ശ​ക്തി സി​ങ് ഗോ​ഹി​ൽ പ​തി​റ്റാ​ണ്ടു മു​മ്പ് ന​ട​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ങ്കു​വെ​ച്ച ഗു​ജ​റാ​ത്തി​ലെ കേ​സാ​ണ് ഓ​ർ​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ബ​ഹു​ഭൂ​രി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ തി​രി​മ​റി സ​മ്മ​തി​ക്കാ​ത്ത കാ​ലം. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വി​വി​ധ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന സ​മ​യ​ത്ത് അ​ട്ടി​മ​റി ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ ഏ​ർ​പ്പാ​ടാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. അ​തി​ൽ മൂ​ന്ന് ഡ​സ​നോ​ളം ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ തി​രി​മ​റി സം​ബ​ന്ധി​ച്ച് ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​ക്ക് മു​മ്പാ​കെ ഫ​യ​ൽ ചെ​യ്ത​താ​യി​രു​ന്നു കേ​സ്.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ മാ​റ്റു​ന്ന ത​ന്ത്ര​ങ്ങ​ൾ

പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ​നി​ന്ന് കൊ​ണ്ടു​പോ​യ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ​ത​ന്നെ​യാ​ണോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ക​മീ​ഷ​ൻ തു​റ​ക്കു​ന്ന​ത് എ​ന്ന​റി​യാ​ൽ ഓ​രോ ബൂ​ത്തി​ലും മു​ദ്ര​വെ​ച്ച യ​ന്ത്ര​ങ്ങ​ളു​ടെ സീ​രി​യ​ൽ ന​മ്പ​റു​ക​ൾ ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ വ​ഴി ശേ​ഖ​രി​ച്ച​തി​ന് പു​റ​മെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന വ​ണ്ടി​ക​ളെ പി​ന്തു​ട​രാ​നും അ​ന്ന് കോ​ൺ​ഗ്ര​സ് ആ​ളു​ക​ളെ ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളെ അ​നു​ഗ​മി​ക്കാ​ൻ നി​യു​ക്ത​രാ​യ​വ​രി​ൽ മി​ക്ക​വ​രും ചു​മ​ത​ല നി​റ​വേ​റ്റി​യ​പ്പോ​ൾ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ചി​ല​ർ മാ​ത്രം ദൗ​ത്യ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി. പി​ന്നീ​ട് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ തു​റ​ന്ന​പ്പോ​ൾ മൂ​ന്ന് ഡ​സ​നോ​ളം ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ സീ​രി​യ​ൽ ന​മ്പ​റു​ക​ൾ വോ​ട്ടെ​ടു​പ്പ് ദി​വ​സം ആ ​ബൂ​ത്തു​ക​ളി​ൽ​നി​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ന​മ്പ​റു​ക​ള​ല്ല. അ​വ മാ​റി​യി​രി​ക്കു​ന്നു. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റു​പ​ടി​യി​ല്ല. വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് കേ​ൾ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​പോ​യി ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളെ അ​നു​ഗ​മി​ക്കാ​ൻ ത​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ പ്ര​വ​ർ​ത്ത​ക​ർ പി​ന്മാ​റി​യ ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ സീ​രി​യ​ൽ ന​മ്പ​റു​ക​ളാ​ണ് ഇ​ങ്ങ​നെ മാ​റി​യ​ത് എ​ന്നു​കൂ​ടി ഗോ​ഹി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന് വോ​ട്ടെ​ടു​പ്പി​ൽ വി​ശ്വാ​സ​മി​ല്ലാ​താ​യാ​ൽ പി​ന്നെ സ​ർ​ക്കാ​റി​നെ​തി​രെ വോ​ട്ടു ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​പോ​ലും ബൂ​ത്തി​ൽ വ​രാ​താ​കു​മെ​ന്ന ഒ​രു ശ​രാ​ശ​രി നേ​താ​വി​ന്റെ ആ​ശ​ങ്ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തി​രു​ന്ന് അ​ദ്ദേ​ഹ​മ​ന്ന് പ്ര​ക​ടി​പ്പി​ച്ച​ത്.

ബാ​ല​റ്റ് പേ​പ്പ​ർ കാ​ല​ത്തു​മി​ല്ലാ​ത്ത അ​ട്ടി​മ​റി​ക​ൾ

ബൂ​ത്ത് കൈ​യേ​റി ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഒ​ന്ന​ട​ങ്കം പി​ടി​ച്ചെ​ടു​ത്തു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ൾ ത​ട​യാ​ൻ കൊ​ണ്ടു​വ​ന്ന വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ എ​ങ്ങ​നെ അ​ട്ടി​മ​റി ന​ട​ക്കു​മെ​ന്ന് ചോ​ദി​ച്ച് പ​രി​ഹ​സി​ച്ചി​രു​ന്ന​വ​രെ​ക്കൊ​ണ്ടു​പോ​ലും തി​രി​ച്ചു​പ​റ​യി​ക്കു​ന്ന വി​ധ​ത്തി​ലേ​ക്ക് കാ​ല​മെ​ത്തി. ബാ​ല​റ്റ് പേ​പ്പ​ർ യു​ഗ​ത്തി​ലേ​തി​നേ​ക്കാ​ൾ വ​ലി​യ കേ​ന്ദ്രീ​കൃ​ത ബൂ​ത്തു​പി​ടി​ത്ത​ങ്ങ​ളും അ​ട്ടി​മ​റി​ക​ളു​മാ​ണ് വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ കാ​ല​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് അ​തേ ഗോ​ഹി​ലി​ന്റെ നേ​താ​വ് ജീ​വി​ക്കു​ന്ന തെ​ളി​വു​ക​ൾ നി​ര​ത്തി രാ​ജ്യ​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തി​രു​ന്ന് നേ​രി​ട്ട് ക​ണ്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലും ക​ർ​ണാ​ട​ക​യി​ലും ഹ​രി​യാ​ന​യി​ലും ന​ട​ന്ന ‘വോ​ട്ടു​ചോ​രി’ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​ർ​ഥ ജ​ന​ഹി​ത​മ​ല്ല പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​കൂ​ടം നി​ന​ച്ചാ​ൽ ഏ​ത് തെ​ര​ഞ്ഞെ​ടു​പ്പും മു​ൻ​കൂ​ട്ടി മാ​നി​പു​ലേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നു​മു​ള്ള ആ​ശ​ങ്ക ശ​ക്തി​പ്പെ​ട്ടു.

പോ​ളി​ങ് സ​മ​യം ക​ഴി​ഞ്ഞും വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ വീ​ണ​തി​ന്റെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ക​യും ആ ​വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത ബൂ​ത്തു​ക​ളി​ലെ അ​ഞ്ച് മ​ണി​ക്ക് ശേ​ഷ​മു​ള്ള സി.​സി.​ടി.​വി ഫൂ​ട്ടേ​ജു​ക​ൾ ചോ​ദി​ക്കു​മ്പോ​ൾ അ​വ ല​ഭ്യ​മ​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ത​ന്നെ പ​രി​ഹാ​സ്യ​മാ​യി മാ​റി. അ​വി​ടം​കൊ​ണ്ടും തീ​രാ​തെ യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​യും അ​ജ്ഞാ​ത വോ​ട്ട​ർ​മാ​രെ കൂ​ട്ടി​ച്ചേ​ർ​ത്തും വോ​ട്ട​ർ പ​ട്ടി​ക​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള ഉ​പാ​ധി​യാ​ക്കി. അ​ത്ത​ര​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ള്ള കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​ണ് എ​സ്.​ഐ.​ആ​ർ എ​ന്ന​തി​ന്റെ ഏ​റ്റ​വും ന​ല്ല ദൃ​ഷ്ടാ​ന്ത​മാ​ണ് 90 ല​ക്ഷം വോ​ട്ടു​ക​ൾ വെ​ട്ടി​മാ​റ്റി​യ ശേ​ഷം കേ​ര​ള​ത്തി​ന് പി​ന്നാ​ലെ ന​ട​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്.

ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത നി​യ​മ ലം​ഘ​നം

ആ​സൂ​ത്രി​ത തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ളു​ടെ ഇ​ത്ത​രം പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹ​ത്തി​നി​ട​യി​ലാ​ണ് വോ​ട്ടു​ക​ൾ യ​ന്ത്ര​ത്തി​ലാ​ക്കി പൂ​ട്ടി മു​ദ്ര​ചെ​യ്ത് കേ​ന്ദ്ര സേ​ന​യെ ഏ​ൽ​പി​ച്ച കേ​ര​ള​ത്തി​ൽ 10 നാ​ൾ ക​ഴി​ഞ്ഞ് സ്ട്രോ​ങ് റൂം ​റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ തു​റ​ന്ന​ത്. തു​റ​ന്ന​ത് സ്ട്രോ​ങ് റൂ​മ​ല്ല, അ​തി​ന​ടു​ത്തു​ള്ള മു​റി​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ ഡ​യ​റി അ​തി​ന​ക​ത്ത് മ​റ​ന്നു​പോ​യെ​ന്നു​മു​ള്ള ബാ​ലി​ശ​മാ​യ ന്യാ​യ​വാ​ദം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റു​ക​ളും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളെ​ല്ലാം സൂ​ക്ഷി​ച്ച മു​ദ്ര​വെ​ച്ച മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ പ​രി​സ​ര​ത്തേ​ക്കു​പോ​ലും ഒ​രാ​ളും അ​ടു​ക്കാ​തി​രി​ക്കാ​നാ​ണ് സി.​സി.​ടി.​വി സ്ഥാ​പി​ച്ച് കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പേ​രാ​മ്പ്ര​ക്ക് പി​ന്നാ​ലെ ഡ​യ​റി മ​റ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് പാ​ല​ക്കാ​ട്ടെ നെ​ന്മാ​റ മ​ണ്ഡ​ല​ത്തി​ന്റെ സ്ട്രോ​ങ് റൂം ​തു​റ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് വാ​ർ​ത്ത വ​ന്ന​പ്പോ​ഴേ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് വി​ല​ക്കേ​ണ്ടി​വ​ന്ന​തും.

തു​റ​ന്ന മു​റി​ക്ക​ക​ത്ത് ന​ട​ന്ന ഒ​ത്തു​നോ​ക്ക​ൽ

ക​ല​ക്ട​റും റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും ന​ൽ​കി​യ മ​റു​പ​ടി​യോ​ടെ തൃ​പ്തി​പ്പെ​ടാ​വു​ന്ന​തി​ന​പ്പു​റ​ത്താ​ണ് കാ​ര്യ​ങ്ങ​ളെ​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്‍ലി​യ അ​തി​ന​ക​ത്ത് ക​ണ്ട കാ​ഴ്ച​ക​ളി​ൽ​നി​ന്ന് വ്യ​ക്തം. ത​ഹ്‍ലി​യ ക​ട​ന്നു​ചെ​ല്ലു​മ്പോ​ൾ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച മു​റി​യു​ടെ നേ​രെ മു​ക​ളി​ലു​ള്ള പേ​രാ​മ്പ്ര​യു​ടെ സ്ട്രോ​ങ് റൂം ​എ​ന്നു​ത​ന്നെ എ​ഴു​തി​വെ​ച്ചി​രി​ക്കു​ന്ന മു​റി​യി​ൽ ഒ​രു ബെ​ഞ്ചി​ലി​രു​ന്ന് ലാ​പ്ടോ​പ് തു​റ​ന്ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​ട​ക്കം ഏ​ഴോ​ളം ജീ​വ​ന​ക്കാ​ർ പേ​രാ​മ്പ്ര​യി​ലെ ഓ​രോ ബൂ​ത്തി​ലെ​യും പു​രു​ഷ, വ​നി​താ, പ്ര​വാ​സി വോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് ഒ​ത്തു​നോ​ക്കു​ക​യാ​ണ്. എ​ന്താ​ണ് ഈ ​ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഓ​രോ ബൂ​ത്തി​ലെ​യും വോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് ക​മീ​ഷ​ന്റെ കോ​ർ​ഡേ​റ്റ​യു​മാ​യി ഒ​ത്തു​നോ​ക്കു​ക​യാ​ണെ​ന്നാ​ണ് മ​റു​പ​ടി. പോ​ളി​ങ് ദി​വ​സം ഈ ​ക​ണ​ക്കെ​ല്ലാം കൂ​ട്ടി വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ മു​ദ്ര​വെ​ച്ച് സൂ​ക്ഷി​ക്കു​ന്നി​ട​ത്ത് 11 ദി​വ​സം ക​ഴി​ഞ്ഞ് വ​ന്ന് ഇ​ത്ത​ര​മൊ​രു ഒ​ത്തു​നോ​ക്ക​ൽ എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ക​മീ​ഷ​ൻ ന​ൽ​കി​യ ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ച്ചു. എ​ല്ലാ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​ർ​ക്കും ഇ​ങ്ങ​നെ ഒ​ത്തു​നോ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട് പേ​രാ​മ്പ്ര​യു​ടെ സ്ട്രോ​ങ് റൂം ​മാ​ത്രം തു​റ​ന്നു​വെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ ഡ​യ​റി ഇ​തി​ന​ക​ത്ത് വെ​ച്ച് മ​റ​ന്നു​വെ​ന്നും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​തി​ല്ലെ​ന്നും പ്ര​തി​ക​ര​ണം. ത​ഹ്‍ലി​യ​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മ​റു​പ​ടി​ക​ളാ​ണ് സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വ​മേ​റ്റു​ന്ന​ത്.

വോ​ട്ടെ​ണ്ണും മു​മ്പൊ​രു ഒ​ത്തു​നോ​ക്ക​ലെ​ന്തി​ന്?

പ്ര​ചാ​ര​ണ​ത്തി​നു പോ​ലും മ​തി​യാ​യ സ​മ​യം ന​ൽ​കാ​തെ തി​ര​ക്കി​ട്ട് ന​ട​ത്തി​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ബൂ​ത്ത് തി​രി​ച്ചു​ള്ള വോ​ട്ടു​ക​ണ​ക്ക് 11 ദി​വ​സം ക​ഴി​ഞ്ഞ ശേ​ഷം ക​മീ​ഷ​ൻ ഒ​ത്തു​നോ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന​താ​ണ് അ​തി​ൽ സു​പ്ര​ധാ​ന​മാ​യ ചോ​ദ്യം. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച് അ​തി​ന്റെ ക​ണ​ക്ക് ന​ൽ​കു​ന്ന​തോ​ടെ പോ​ളി​ങ് പ്ര​ക്രി​യ അ​വ​സാ​നി​ച്ചാ​ൽ വോ​ട്ടെ​ണ്ണു​മ്പോ​ഴാ​ണ് പി​ന്നീ​ട് ഒ​ത്തു​നോ​ക്കാ​റു​ള്ള​ത്. പോ​ളി​ങ് ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സ​ത്തി​ന​കം വോ​ട്ടെ​ണ്ണി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​ര​മൊ​രു ഒ​ത്തു​നോ​ക്ക​ലി​ന് ക​ഴി​യി​ല്ല​ല്ലോ. ഇ​തെ​ല്ലാം വോ​ട്ടെ​ണ്ണ​ലി​ന് വേ​ണ്ടി​യാ​ണോ എ​ന്ന് ത​ഹ്‍ലി​യ ചോ​ദി​ച്ച​പ്പോ​ൾ ആ​ണെ​ന്നും അ​ല്ലെ​ന്നും ഒ​രേ​സ​മ​യം ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മ​റു​പ​ടി സം​ശ​യ​ങ്ങ​ളേ​റ്റു​ന്ന​താ​ണ്. പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​തും ഒ​ടു​വി​ൽ വ​ലി​യ ബ​ഹ​ള​മാ​യ​തോ​ടെ പു​റ​ത്തു​വി​ട്ട​തും അ​ങ്ങ​നെ പ​റ​ഞ്ഞ ക​ണ​ക്കു​ക​ൾ​ത​ന്നെ വീ​ണ്ടും മാ​റാ​മെ​ന്ന് ക​മീ​ഷ​ൻ ജാ​മ്യ​മെ​ടു​ത്ത​തു​മെ​ല്ലാം ഇ​തി​നോ​ട് ചേ​ർ​ത്ത് വാ​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionelectionassembly electionKerala News
News Summary - What is being done in strong rooms?
Next Story