വധശ്രമക്കേസിലെ പ്രതി ഡൽഹിയിൽ പിടിയിൽ
text_fieldsഅര്ഷാദ് ഖാന്
തിരുവനന്തപുരം: കേരള പൊലീസ് റെഡ് കോര്ണര് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഡല്ഹി എയര്പോര്ട്ടില് പിടിയിൽ. ബീമാപള്ളി ഈസ്റ്റ് വാര്ഡ് സദ്ദാം നഗര് പുതുവല് പുരയിടത്തില് അര്ഷാദ് ഖാന് (25) ആണ് അറസ്റ്റിലായത്.
2018ല് മാണിക്യവിളാകം സ്വദേശി ഷംനാദ് എന്നയാളെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ നാലാംപ്രതിയാണിയാള്. സംഭവത്തിനുശേഷം സൗദിയിലേക്ക് കടന്ന അര്ഷാദിനെതിരെ പൂന്തുറ പൊലീസ് റെഡ്കോര്ണര് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇയാള് സൗദിയില് നിന്നും ഡല്ഹി അന്താരാഷ്ട്ര വിമാനത്താവളത്തില് വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

