ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് അമേരിക്കൻ സർവകലാശാലകൾ
text_fieldsഅടുത്ത കാലംവരെ ഇന്ത്യയടക്കമുള്ള വിദേശവിദ്യാർഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠന കേന്ദ്രമായിരുന്നു യു.എസ്. വിസ നിയമങ്ങളും കുടിയേറ്റ നിയമങ്ങളും കർശനമാക്കിയതോടെ യു.എസ് കർക്കശമാക്കിയതോടെയാണ് യു.എസിലേക്കുള്ള വിദ്യാർഥികളുടെ കുത്തൊഴുക്ക് അൽപം കുറഞ്ഞത്.
ലോകോത്തര സർവകലാശാലകളുടെയും അത്യാധുനിക ഗവേഷണത്തിന്റെയും തൊഴിലവസരങ്ങളുടെയും കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് യു.എസ്. അതാണ് ആഗോളതലത്തിലുള്ള വിദ്യാർഥികൾ ഉന്നതപഠനത്തിനായി കണ്ണുംപൂട്ടി യു.എസ് സർവകലാശാലകൾ തെരഞ്ഞെടുക്കാനുള്ള കാരണവും. സമീപകാലത്ത് ഉയർന്ന ട്യൂഷൻ ഫീസുകളും വിസ അനുവദിക്കുന്നതിലെ സങ്കീർണതകളും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങളും കാരണം അമേരിക്കൻ സർവകലാശാലകളിൽ പുതുതായി എൻട്രോൾ ചെയ്യുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവ് വന്നിട്ടുണ്ട്. ഈ വെല്ലുവിളികൾക്കിടയിലും ഉന്നതപഠനത്തിനായി യു.എസ് സർവകലാശാലകളെ ആശ്രയിക്കുന്നവരും കുറവല്ല.
വൈവിധ്യമാർന്ന അന്താരാഷ്ട്ര വിദ്യാർഥി സമൂഹം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം നൽകുന്ന അന്തസ്, ആഗോള സ്വാധീനം, ആകർഷണം എന്നിവയാണ് അന്താരാഷ്ട്ര വിദ്യാർഥികളെ പ്രതിസന്ധികൾക്കിടയിലും ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യൂക്കേഷൻസ് ഓപൺ ഡോർസ് 2025 റിപ്പോർട്ട് അനുസരിച്ച് യു.എസ് വിദ്യാർഥി ജനസംഖ്യയുടെ 17 ശതമാനം അന്താരാഷ്ട്ര വിദ്യാർഥികളാണ്. അതേസമയം, പുതിയ വിദേശ വിദ്യാർഥികളുടെ എൻറോൾമെന്റിൽ ഗണ്യമായ കുറവുണ്ടാകുന്നത് യു.എസ് സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാമെന്നും 1.1 ബില്യം ഡോളറിലേറെ വരുമാന നഷ്ടത്തിനാണ് കാരണമാക്കുമെന്നും അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധ സംഘം മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
2023-24 അക്കാദമിക വർഷത്തിൽ മാത്രം അന്താരാഷ്ട്ര വിദ്യാർഥികൾ 43 ബില്യൺ ഡോളറിലേറെയാണ് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് സംഭാവന ചെയ്തത്. പുതുതായി യു.എസിലേക്ക് എത്തുന്ന വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും അന്താരാഷ്ട്ര വിദ്യാർഥികളുടെ മൊത്തം എണ്ണത്തിൽ യു.എസ് തന്നെയാണ് മുന്നിലുള്ളത്. 2024-25 വർഷത്തിൽ 1,177,766 അന്താരാഷ്ട്ര വിദ്യാർഥികളെയാണ് യു.എസ് സ്വീകരിച്ചത്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം വർധനവാണ് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായത്.
ഉന്നതപഠനത്തിനായി വിദേശ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന യു.എസിലെ ഏറ്റവും മികച്ച അഞ്ച് യൂനിവേഴ്സിറ്റികളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
യൂനിവേഴ്സിറ്റി, ആകെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം എന്ന കണക്കിലാണ് പട്ടിക. മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലാണ് ഏറ്റവും കൂടുതൽ വിദേശവിദ്യാർഥികളുള്ളത്.
1. ന്യൂയോർക്ക് യൂനിവേഴ്സിറ്റി -27,532
2. നോർത്തേൺ യൂനിവേഴ്സിറ്റി-22,465
3. കൊളംബിയ യൂനിവേഴ്സിറ്റി-20,733
4. അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി-20,368
5. യൂനിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ-17,884
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

