കേന്ദ്ര സായുധ പൊലീസിൽ കോൺസ്റ്റബിളാകാം-25,487 ഒഴിവുകൾ; വനിതകൾക്ക് 2020 ഒഴിവ്
text_fieldsപത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക്(സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷൻ കമീഷൻ ആണ് കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുന്നത്. ആകെ 25,487 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 2020 ഒഴിവുകൾ വനിതകൾക്കാണ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക ക്ഷമത പരീക്ഷ, മെഡിക്കൽ പരിശോധന, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവക്കു ശേഷമാണ് തെരഞ്ഞെടുപ്പ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാൽ നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ ഒമ്പത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
ശമ്പളം 21,700-69,100 രൂപ.
പ്രായം: 2026 ജനുവരി ഒന്നിന് 18-23 വയസ്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് അർഹമായ ഇളവു ലഭിക്കും. വിമുക്ത ഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. എൻ.സി.സിയുടെ എ.ബി.സി സർട്ടിഫിക്കറ്റുള്ളവർക്ക് തെരഞ്ഞെടുപ്പിൽ ബോണസ് മാർക്ക് ലഭിക്കും.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റായ https://ssc.gov.inലും രജിസ്റ്റർ ചെയ്യണം. വിജ്ഞാപനത്തിൽ നിർദേശിച്ച പ്രകാരം അപേക്ഷയോടൊപ്പം ലൈവ് ഫോട്ടോയും സ്കാൻ ചെയ്ത ഒപ്പും അപ്ലോഡ് ചെയ്യണം.
my SSC എന്ന ആപ്പ് വഴിയും അപേക്ഷ നൽകാം. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് അപ്ലോഡ് ചെയ്യാം.
ഡിസംബർ 41 രാത്രി 11മണിവരെ അപേക്ഷ സ്വീകരിക്കും.
തിരുത്തൽ വരുത്താൻ ജനുവരി എട്ടുമുതൽ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് https://ssc.gov.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

