കംപ്യൂട്ടർ സയൻസ് പഠിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഏത്?
text_fieldsകംപ്യൂട്ടർ സയൻസ് പഠിക്കാൻ ലോകത്ത് ഏറ്റവും മികച്ച സർവകലാശാല ഏതാണ്? ഉത്തരം തിരഞ്ഞ് അധികമൊന്നും അലയേണ്ട ആവശ്യമില്ല. യു.എസിലെ മസാചുസെറ്റ്സ് യൂനിവേഴ്സിയാണ് കംപ്യൂട്ടർ സയൻസ് പഠിക്കാൻ ഏറ്റവും മികച്ച സ്ഥാപനം. കടുത്ത മത്സരം ഉണ്ടായിട്ടും കംപ്യൂട്ടർ സയൻസ് ഗവേഷണത്തിലും ഗുണനിലവാരത്തിലും മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി) കാലം കുറെയായി ഒന്നാംസ്ഥാനത്ത് തുടരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ), സൈദ്ധാന്തിക കംപ്യൂട്ടിങ്, സിസ്റ്റംസ്, റോബോട്ടിക്സ് തുടങ്ങിയ അടിസ്ഥാന കംപ്യൂട്ടർ സയൻസ് മേഖലകളിലെ വൈദഗ്ധ്യമാണ് എം.ഐ.ടിയെ മറ്റ് സർവകലാശാലകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.
യു.എസ് വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ഏഷ്യയിലെും യൂറോപ്പിലും കംപ്യൂട്ടർ സയൻസ് പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (എൻ.യു.എസ്), സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇ.ടി.എച്ച് സൂറിച്ച് എന്നിവയാണവ. ഗവേഷണത്തിന്റെ നിലവാരം, വ്യവസായ രംഗത്ത് അവ ചെലുത്തുന്ന സ്വാധീനം, കംപ്യൂട്ടേഷന്റെ സൈദ്ധാന്തിക അടിത്തറയും യഥാർഥ ലോക പ്രയോഗങ്ങളും കൂടുതൽ വികസിപ്പിക്കുന്നതിൽ സമർപ്പിതരായ മികച്ച ഫാക്കൽറ്റികളെയും വിദ്യാർഥികളെയും ആകർഷിക്കാനുള്ള കഴിവ് എന്നിവയിൽ ഈ സർവകലാശാലകൾ വേറിട്ടുനിൽക്കുന്നു.
എൻജിനീയറിങ് മേഖലയിൽ ലോകത്തിലെ മികച്ച സർവകലാശാലകൾ ഇവയാണ്:
1. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
2. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി
3. കാർണഗീ മെലോൺ യൂനിവേഴ്സിറ്റി
4.നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ
5. ഓക്സ്ഫഡ് സർവകലാശാല
6.നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി
7. ഹാർവർഡ് യൂനിവേഴ്സിറ്റി
8. കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി
9.കേംബ്രിഡ്ജ് സർവകലാശാല
10. ഇ.ടി.എച്ച് സൂറിച്ച്-സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

